മലപ്പുറം: ഇതര സംസ്ഥാനങ്ങളില്‍ നിന്ന് നാട്ടിലേക്ക് പുറപ്പെട്ട് പാതി വഴിയില്‍ കുടുങ്ങിയ മുഴുവന്‍ മലയാളികളെയും അടിയന്തരമായി യുദ്ധകാല അടിസ്ഥാനത്തില്‍ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ എടുക്കണമെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി.
സര്‍ക്കാറിന് മുന്‍കൂട്ടി പ്ലാന്‍ ഇല്ലാതെ വരുന്നത് വലിയ കഷ്ടമാണ്. ഇത് മൂലം ഉണ്ടാകുന്ന മാനുഷിക പ്രശ്നങ്ങള്‍ സര്‍ക്കാര്‍ കാണാതെ പോകരുത്. സംവിധാനങ്ങള്‍ പൂര്‍ത്തിയായിട്ടില്ല എന്ന് പറഞ്ഞു വഴിയില്‍ നില്കാന് പറഞ്ഞാല്‍ അത് ശരിയല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
