പ്രതിഷേധം കനക്കും മുമ്പ് താഴ് വീണു

കൊണ്ടോട്ടി:എട്ടു പതിറ്റാണ്ട് പഴക്കമുളള പുളിക്കല്‍ മങ്ങാട്ടുമുറി എ.എം.എല്‍.പി സ്‌കൂള്‍ ഹൈക്കോടതി നിര്‍ദേശത്തില്‍ അടച്ചു പൂട്ടി.കൊണ്ടോട്ടി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ.ആശിഷ് ഇന്നലെ രാവിലെ സ്‌കൂളിലെത്തി പൂട്ടുപൊളിച്ച് ഓഫീസിനകകത്ത് കയറിയാണ് രേഖകള്‍ എടുത്തത്.നാട്ടുകാരുടെ പ്രതിഷേധമുണ്ടാകുമെന്നറിഞ്ഞ് സ്‌കൂളിന് ചുറ്റും പോലീസ് വലയം തീര്‍ത്തിരുന്നു.പ്രതിഷേധം ശക്തമാവും മുമ്പ് തന്നെ എ.ഇ.ഒ സ്‌കൂളിനകത്ത് കയറിയിരുന്നു്.ഇതിനിടെ ഡി.വൈ.എഫ്.ഐ യുടെ നേതൃത്വത്തില്‍ പ്രതിഷേധക്കാനെത്തിയവരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.അതീവ രഹസ്യമായാണ് സ്‌കൂള്‍ അടച്ചു പൂട്ടല്‍ നടപടികളാരംഭിച്ചത്.പ്രിതിഷേധം ശക്തമാവുമെന്ന കണ്ട എ.ഇ.ഒ.രേഖകള്‍ കിട്ടിയവ എടുത്ത് ഓഫീസ് മുറി സീല്‍ ചെയ്ത് പുറത്തിറങ്ങി.റിപ്പോര്‍ട്ട് 10 ന് ഹൈക്കോടതിയില്‍ നല്‍കുമെന്ന് എ.ഇ.ഒ പറഞ്ഞു.
കഴിഞ്ഞ ശനായാഴ്ചയ പോലീസ് സാനിധ്യത്തില്‍ കൊണ്ടോട്ടി എ.ഇ.ഒ സ്‌കൂള്‍ അടച്ചു പൂട്ടാനെത്തിയിരുന്നു.എന്നാല്‍ നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് അടച്ചു പൂട്ടാനാവാതെ മടങ്ങുകയായിരുന്നു.പിന്നീട് ജനത്തിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് വിധി നടപ്പിലാക്കാനായില്ലെന്ന് കോടതിയെ അറിയിച്ചു.കോടതി 10ന് മുമ്പ് വേണ്ട പോലീസ് സംരക്ഷണത്തില്‍ സ്‌കൂള്‍ അടച്ചുപൂട്ടാന്‍ നിര്‍ദേശിക്കുകയായിരുന്നു.സ്‌കൂളിലെ വിദ്യാര്‍ത്ഥികളോട് ടി.സി.വാങ്ങി മറ്റു സ്‌കൂളിലേക്ക് പോകുവാനും,അധ്യാപകര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശത്തില്‍ മറ്റിടങ്ങളില്‍ ജോലി ചെയ്യാനും നിര്‍ദേശിച്ചിട്ടുണ്ട്.
രാവിലെ സ്‌കൂള്‍ പ്രവര്‍ത്തന സമയമായപ്പോഴേക്കും കുട്ടികളും നാട്ടുകാരും പോലീസുമായി രംഗം കലുഷിതമായിരുന്നു.ഇതിനിടെ സ്‌കൂളിലെത്തിയ വിദ്യാര്‍ത്ഥികളെ ക്ലാസ്് മുറികളില്‍ ഇരുത്തി പഠിപ്പിക്കാനും അധ്യാപകര്‍ തയ്യാറായി.സ്‌കൂള്‍ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ പ്രക്ഷോഭത്തിലാണ്.പ്രതിസന്ധികള്‍ക്കിടയിലും ജൂണ്‍ ഒന്നിന് നാട്ടുകാരുടെ ജനകീയ പങ്കാളിത്തത്തോടെ സ്‌കൂളില്‍ പ്രവേശനോല്‍സം നടത്തി  പ്രവര്‍ത്തിപ്പിച്ചു വരികയായിരുന്നു.ഒളവട്ടൂര്‍ മങ്ങാട്ടുമുറി പ്രദേശത്തെ സാധാരണക്കാരുടെ മക്കള്‍ക്ക് ഏറെ ആശ്വാസമായിരുന്നു സ്‌കൂള്‍ ലാഭകരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മാനേജര്‍ കോടതിയെ സമീപിച്ചത്.സ്‌കൂളില്‍ നിലവില്‍ 73 കുട്ടികളും അഞ്ചു അധ്യാപകരുമാണുളളത്.ഈ വര്‍ഷം പുതുതായി 18 വിദ്യാര്‍ത്ഥികളാണ് ഒന്നാം ക്ലാസ്സിലേക്ക്  പ്രവേശനം നേടിയത്.കഴിഞ്ഞ വര്‍ഷം സ്‌കൂളിലേക്ക് പ്രവേശിക്കാന്‍ അനുമതിയില്ലാത്തതിനാല്‍ പ്രവേശനോല്‍സവം നടുറോഡിലായിരുന്നു നടത്തിയിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *