വയനാട് : മഴശക്തമായ സാഹചര്യത്തില്‍ വൈദ്യുതി ലൈനുകള്‍ക്ക് സമീപം ലോഹ പൈപ്പോ ഇരുമ്പ് തോട്ടിയോ ഉപയോഗിച്ച് ചക്ക, മാങ്ങ, തേങ്ങ എന്നിവ പറിക്കാന്‍ ശ്രമിക്കരുതെന്ന് കെ.എസ്.ഇ.ബി ലിമിറ്റഡ് കല്‍പ്പറ്റ ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ നിര്‍ദ്ദേശിച്ചു. വൈദ്യുതി ലൈനുകള്‍ക്ക് സമീപം ക്രെയിന്‍ ഉപയോഗിക്കുമ്പോള്‍ ലൈനില്‍ തട്ടാതിരിക്കാന്‍ ശ്രദ്ധിക്കണം. ഡമ്പ് ലോറികള്‍ വൈദ്യുതി ലൈനിന്റെ അടിയില്‍ നിര്‍ത്തി ഫഌറ്റ്‌ഫോം ഉയര്‍ത്താന്‍ പാടില്ല. വൈദ്യുതി ലൈനുകള്‍ പൊട്ടിക്കിടക്കുന്നത് കണ്ടാല്‍ സ്പര്‍ശിക്കരുത്. ഉടന്‍ 1912 എന്ന ടോള്‍ഫ്രീ നമ്പറിലോ 9496061061 ലോ തൊട്ടടുത്ത വൈദ്യുതി സെക്ഷന്‍ ഓഫീസിലോ അറിയിക്കണം. വൈദ്യുതി ലൈനില്‍ നിന്നോ, വൈദ്യുതി ഉപകരണങ്ങളില്‍ നിന്നോ ഷോക്കേറ്റവരെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനു മുമ്പ് വൈദ്യുതി ബന്ധം വിച്ഛേദിക്കണമെന്നും അറിയിച്ചു.
