ആംബുലന്‍സ് സര്‍വ്വീസ് ആരംഭിച്ചു

കോട്ടയം: ജില്ലാ ആശുപത്രിക്ക് എം.പി യുടെ പ്രാദേശിക വികസനഫണ്ടില്‍ നിന്നും ഒന്‍പത് ലക്ഷം രൂപ ഉപയോഗിച്ച് വാങ്ങിയ ആംബുലന്‍സിന്റെ സര്‍വ്വീസ് ആരംഭിച്ചു. ആധുനിക സൗകര്യങ്ങളുളള ആംബുലന്‍സിന്റെ ഉദ്ഘാടനം എം.പി ജോസ് കെ മാണി നിര്‍വഹിച്ചു. ആശുപത്രി അങ്കണത്തില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരി സെബാസ്റ്റ്യന്‍, ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ സക്കറിയ കുതിരവേലില്‍, മുന്‍സിപ്പല്‍ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ഷീബ പുന്നന്‍, കൗണ്‍സിലര്‍ സാബു പുളിമൂട്ടില്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ജേക്കബ് വര്‍ഗീസ്, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ടെസ് പി മാത്യു, ആശുപത്രി വികസന സ്റ്റാന്‍ഡിംഗ് കമ്മറ്റി അംഗങ്ങളായ ആനന്ദക്കുട്ടന്‍, പി.ജെ ഹരികുമാര്‍, ആശുപത്രി സൂപ്രണ്ട് ആര്‍. ബിന്ദുകുമാരി, ഡോ. മുരാരി എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *