കോവിഡ് ബാധിതയായ പത്തനംതിട്ട സ്വദേശിനിയുടെ നവജാതശിശുവിന് വൈറസ് ബാധയില്ല

പത്തനംതിട്ട: കോവിഡ് ബാധിതയായ പത്തനംതിട്ട സ്വദേശിനിയുടെ നവജാതശിശുവിന്റെ പരിശോധനാ ഫലം നെഗറ്റീവ്. കടപ്ര സ്വദേശിനിയായ യുവതി (26) കഴിഞ്ഞ 9ന് ആണ് കുവൈത്തില്‍ നിന്നു നാട്ടിലെത്തിയത്. പനി ബാധിച്ചതിനെ തുടര്‍ന്നു നടന്ന ആദ്യ പരിശോധനാ ഫലം പോസിറ്റീവായതോടെ 13ന് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

രണ്ടാമത്തെ പരിശോധനാഫലവും പോസിറ്റീവായതോടെ 14ന് സിസേറിയനിലൂടെ കുഞ്ഞിനെ പുറത്തെടുക്കുകയായിരുന്നു. തുടര്‍ന്നു കുഞ്ഞിനു നടത്തിയ പരിശോധനാഫലമാണു നെഗറ്റീവായത്.

സൗദി അറേബ്യയില്‍ നിന്നെത്തിയ ഇലന്തൂര്‍ ഇടപ്പരിയാരം സ്വദേശിനിയുടെയും ഇവര്‍ ജന്മംനല്‍കിയ ഇരട്ടക്കുട്ടികളുടെയും പരിശോധനാ ഫലവും നെഗറ്റീവ് ആയതും ആശ്വാസമായി.

Leave a Reply

Your email address will not be published. Required fields are marked *