കോവിഡ് 19: ഗള്‍ഫില്‍ മരിച്ച മലയാളികളുടെ എണ്ണം 95 ആയി

കോവിഡ് ബാധിച്ച്‌ ചികിത്സയിലായിരുന്ന 9 മലയാളികള്‍ ഇന്നലെ ഗള്‍ഫില്‍ മരിച്ചു. ഇതോടെ കോവിഡ് ബാധിച്ച്‌ ഗള്‍ഫില്‍ മരിച്ച മലയാളികളുടെ എണ്ണം 95 ആയി ഉയര്‍ന്നു. കോവിഡിന് കീഴടങ്ങിയ മലയാളികളില്‍ എഴുപതോളം പേര്‍ യു.എ.ഇയിലാണ്.

അഞ്ച് മലയാളികളാണ് യു.എ.ഇയില്‍ മാത്രം ഇന്നലെ മരിച്ചത്. അജ്മാനിലാണ് രണ്ട് മരണം. കണ്ണൂര്‍ വെള്ളുവക്കണ്ടി നെല്ലിക്കപ്പാലം സ്വദേശി അബ്ദുല്‍ സമദ്, കുന്ദംകുളം പാര്‍ളിക്കാട് കുന്നുശ്ശേരി ചനോഷ് എന്നിവരാണ് അജ്മാനില്‍ മരിച്ചത്. അബ്ദുല്‍ സമദിന് 58ഉം ചനോഷിന് 33ഉം വയസുണ്ട്. അബൂദബിയിലാണ് മറ്റു രണ്ട് മരണം. കാസര്‍കോട് തലപ്പാടി സ്വദേശി അബ്ബാസ് (45) അബൂദബി മഫ്റഖ് ആശുപത്രിയിലാണ് മരിച്ചത്. ഖലീഫ സിറ്റി അല്‍ ഫുര്‍സാന്‍ കമ്ബനിയില്‍ ഡ്രൈവറാണ്. കാഞ്ഞങ്ങാട് മടിക്കൈ അമ്ബലത്തുകര ചുണ്ടയില്‍ കുഞ്ഞാമദ് ആണ് അബൂദബിയില്‍ മരിച്ച മറ്റൊരാള്‍. 56 വയസുണ്ട്. ബനിയാസ് വെസ്റ്റില്‍ ഗ്രോസറി നടത്തി വരികയായിരുന്നു. കാസര്‍കോട് കറ്റാനം ഭരണക്കാവ് കട്ടച്ചിറ ശ്രീരാഗത്തില്‍ ആര്‍. കൃഷ്ണപിള്ളയാണ് (61) കോവിഡ് ബാധിച്ച്‌ ദുബൈയില്‍ മരിച്ചത്.

കുവൈത്തില്‍ മൂന്ന് മലയാളികള്‍ കൂടി കോവിഡ് ബാധിച്ചു മരിച്ചു. കോഴിക്കോട് എലത്തൂര്‍ സ്വദേശി ടി.സി അഷ്റഫ് (55), പാലക്കാട് കൊല്ലേങ്കാട് സ്വദേശി വിജയ ഗോപാല്‍ (65), കാസര്‍കോട് കുമ്ബള സ്വദേശി മുഹമ്മദ് അബൂബക്കര്‍ ഷിറിയ (57) എന്നിവരാണ് മരിച്ചത്.

സൗദിയിലാണ് മറ്റൊരു മരണം. കൊല്ലം അഞ്ചല്‍ ഇടമൂളക്കല്‍ ആതിര ഭവനില്‍ മധുസൂദനന്‍ പിള്ള റിയാദിലെ അല്‍ ഹമ്മാദി ആശുപത്രിയിലാണ് മരിച്ചത്. 61 വയസ്.

Leave a Reply

Your email address will not be published. Required fields are marked *