‘കാശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര വിഷയം’ ഇന്ത്യയെ ആക്രമിക്കാന്‍ പദ്ധതിയില്ലെന്ന് താലിബാന്‍

ന്യൂഡല്‍ഹി:- പാകിസ്ഥാനുമായി ചേര്‍ന്ന് കാശ്മീരില്‍ ഇന്ത്യക്കെതിരെ ഭീകരവാദ പ്രവര്‍ത്തനം നടത്തുമെന്നുള്ള സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകളെ തള്ളി താലിബാന്‍. മറ്റ് രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടില്ലെന്നും പാക് ഭീകര സംഘടനകളോടൊപ്പം ഡല്‍ഹി ആക്രമിക്കാന്‍ പദ്ധതിയില്ലെന്നും താലിബാന്‍ വക്താവ് സുഹൈല്‍ ഷഹീന്‍ ട്വിറ്ററിലൂടെ അറിയിച്ചു.

കാശ്മീര്‍ വിഷയമുള്ളിടത്തോളം കാലം ഇന്ത്യയുമായി സൗഹൃദത്തിന് കഴിയില്ലെന്ന് താലിബാന്റെ മറ്റൊരു വക്താവ് സബീഹുള്ള മുജാഹിദിന്റെ പേരില്‍ സാമൂഹ്യമാധ്യമങ്ങളില്‍ വരുന്ന അഭിപ്രായങ്ങളോട് പ്രതികരിക്കുകയായിരുന്നു സുഹൈല്‍ ഷഹീന്‍.

Leave a Reply

Your email address will not be published. Required fields are marked *