അന്തര്‍ സംസ്ഥാന തൊഴിലാളി പ്രശ്നം: സോണിയ പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം വിളിച്ചു

ന്യൂഡല്‍ഹി: കോവിഡ് പ്രതിസന്ധിയും അന്തര്‍ സംസ്ഥാന തൊഴിലാളികളുടെ പ്രശ്നങ്ങളും ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം വിളിച്ചു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി വിളിച്ച വിഡിയോ കോണ്‍ഫറന്‍സിങ് മെയ് 22ന് മൂന്നു മണിക്കാണ് നടക്കുക.

എന്‍.സി.പി നേതാവ് ശരത് പവാര്‍, ജെ.എം.എം നേതാവും മുഖ്യമന്ത്രിയുമായ ഷിബു സോറന്‍, തൃണമൂല്‍ നേതാവും മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി, ഡി.എം.കെ നേതാവ് എം.കെ സ്റ്റാലിന്‍, സി.പി.എം ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരി, ആര്‍.ജെ.ഡി നേതാവ് തേജസ്വനി യാദവ് അടക്കം 20 പാര്‍ട്ടികളുടെ നേതാക്കള്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്.

ലോക് ഡൗണിനെ തുടര്‍ന്ന് വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങിയ അന്തര്‍ സംസ്ഥാന തൊഴിലാളികള്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ ആവശ്യമായ സൗകര്യം കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്താത്തത് വലിയ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *