സൗദിയില്‍ 10 വിദേശികള്‍ മരിച്ചു; 2691 പേര്‍ക്ക് പുതുതായി​ രോഗം

റിയാദ്​: സൗദി അറേബ്യയില്‍ 2691 പേര്‍ക്ക്​ പുതുതായി കോവിഡ്​ ബാധ സ്ഥിരീകരിച്ചു. 10 പേര്‍ മരിച്ചു. ആകെ കോവിഡ്​ ബാധിതരുടെ എണ്ണം 62545 ആയി. ബുധനാഴ്​ച മരിച്ചവരെല്ലാം വിദേശികളാണ്​. ഇതില്‍ ഏഴ​ുപേര്‍ ജിദ്ദയിലും മൂന്നുപേര്‍ മക്കയിലുമാണ്​ മരിച്ചത്​. 33നും 95നും ഇടയില്‍ പ്രായമുള്ളവരാണ്​ ഇവര്‍. ഇതോടെ ആകെ മരണ സംഖ്യ 339 ആയി. 1844 പേര്‍ പുതുതായി സുഖം പ്രാപിച്ചു. ഇതോടെ രോഗമുക്തരുടെ എണ്ണം 33478 ആയി.

ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്​ ആകെ​ 28,728 പേരാണ്​. ഇവരില്‍ 276 പേര്‍​ ഗുരുതരാവസ്ഥയിലാണ്​. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്​തികരമാണ്​​. സ്​ത്രീകള്‍ക്കും കുട്ടികള്‍ക്കുമിടയിലെ രോഗവ്യാപനം കൂടുകയാണെന്ന്​ ആരോഗ്യമന്ത്രാലയ വക്താവ്​ ഡോ. മുഹമ്മദ്​ അബ്​ദു അല്‍അലി വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.

പുതിയ രോഗികളില്‍ 26 ശതമാനം​ സ്​ത്രീകളും 10​ ശതമാനം കുട്ടികളുമാണ്​​. യുവാക്കള്‍ മൂന്ന്​​​ ശതമാനവും​. പുതിയ രോഗബാധിതരില്‍ സൗദി പൗരന്മാരുടെ എണ്ണം 40 ശതമാനമാണ്​​. ബാക്കി 60 ശതമാനം മറ്റ്​ വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്​. കഴിഞ്ഞ 24 മണിക്കൂറിനിടെ 18,094 കോവിഡ്​ ടെസ്​റ്റുകളാണ്​ നടന്നത്​. രാജ്യത്താകെ ഇതുവരെ 6,36,178 ടെസ്​റ്റുകള്‍ നടന്നു.

രോഗികളെ കണ്ടെത്താന്‍ ആരോഗ്യ വകുപ്പ്​ രാജ്യവ്യാപകമായി നടത്തുന്ന ഫീല്‍ഡ്​ സര്‍വേ 32ാം ദിവസത്തിലെത്തി. വീടുകളിലും മറ്റ്​ താമസകേന്ദ്രങ്ങളിലും ചെന്നുള്ള മെഡിക്കല്‍ ടീമി​​െന്‍റ പരിശോധനക്ക്​ പുറമെ ആളുകളെ ഫോണ്‍ ചെയ്​ത്​ വിളിച്ചുവരുത്തി പരിശോധന നടത്തുന്ന റാണ്ടം ടെസ്​റ്റിങ്ങും നടക്കുന്നു.

മക്കയില്‍ 144ഉം ജിദ്ദയില്‍ 102ഉം ആയി മരണസംഖ്യ. കോവിഡ്​ ബാധിച്ച ചെറുതും വലുതുമായ സൗദി പട്ടണങ്ങളുടെ എണ്ണം 140 ആയി​.

പുതിയ രോഗികള്‍:
റിയാദ്​ 815, ജിദ്ദ 311, മക്ക 306, മദീന 236, ദമ്മാം 157, ഹുഫൂഫ്​ 140, ദറഇയ 86, ഖത്വീഫ്​ 71, ജുബൈല്‍ 63, ത്വാഇഫ്​ 63, തബൂക്ക്​ 49, ഖോബാര്‍ 42, ദഹ്​റാന്‍ 34, ഹാഇല്‍ 33, ബുറൈദ 24, ശറൂറ 19, അല്‍ഹദ 17, അറാര്‍ 17, ഖമീസ്​ മുശൈത്​ 12, ഉംലജ്​ 12, ഹാസം അല്‍ജലാമീദ്​ 12, ഉമ്മു അല്‍ദൂം 10, വാദി ദവാസിര്‍ 9, അബഹ 8, ബേയ്​ഷ്​ 8, മജ്​മഅ 8, അല്‍ഖുവയ്യ 8, മുസാഹ്​മിയ 7, റാസതനൂറ 6, അല്‍ഖറഇ 6, ഖുലൈസ്​ 6, ഹഫര്‍ അല്‍ബാത്വിന്‍ 6, അല്‍ജഫര്‍ 5, സഫ്​വ 5, യാംബു 5, അല്‍ഗൂസ്​ 5, മന്‍ഫ അല്‍ഹുദൈദ 5, മഹായില്‍ 4, അബ്​ഖൈഖ്​ 4, ദുബ 4, ഖുന്‍ഫുദ 4, ശഖ്​റ 4, അല്‍ഖഫ്​ജി 3, ഉനൈസ 3, ബീഷ 3, നജ്​റാന്‍ 3, സകാക 2, ജദീദ അറാര്‍ 3, മിദ്​നബ്​ 2, അല്‍ബാഹ 2, മുസൈലിഫ്​ 2, റഫ്​ഹ 2, ഹുത്ത ബനീ തമീം 2, ലൈല 2, അല്‍അയൂണ്‍ 1, ബുഖൈരിയ 1, തുവാല്‍ 1, റാബിഗ്​ 1, അല്‍അയ്​ദാബി 1, സബ്​യ 1, തുറൈബാന്‍ 1, നമീറ 1, തുറൈഫ്​ 1, റുവൈദ അല്‍അര്‍ദ 1, ദുര്‍മ 1, അല്‍റയീന്‍ 1, ഹുറൈംല 1, റഫാഇ 1, അല്‍ഖര്‍ജ്​ 1.

മരണസംഖ്യ:
മക്ക 144, ജിദ്ദ 102, മദീന 42, റിയാദ്​ 19, ദമ്മാം 8, ഹുഫൂഫ്​ 4, അല്‍ഖോബാര്‍ 3, ജുബൈല്‍ 3, ബുറൈദ 3, ജീസാന്‍ 1, ഖത്വീഫ് 1​, ഖമീസ്​ മുശൈത്ത് 1​, അല്‍ബദാഇ 1, തബൂക്ക്​ 1, ത്വാഇഫ്​ 1, വാദി ദവാസിര്‍ 1, യാംബു 1, റഫ്​ഹ 1, അല്‍ഖര്‍ജ്​ 1, നാരിയ 1.

Leave a Reply

Your email address will not be published. Required fields are marked *