ഗുവാഹത്തി:- ആസാമിലെ ധേമാജി ജില്ലയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച 14 വയസ്സുകാരി കുട്ടിയുടെ ശവശരീരം പുറത്തെടുത്ത് ലൈംഗിക ബന്ധത്തിന് ശ്രമിക്കുന്നതിനിടെ ഒരാള്‍ പിടിയിലായി. അകന്‍ സൈക്കിയ എന്ന 51കാരനെയാണ് നാട്ടുകാര്‍ പിടികൂടി പൊലീസിനെ ഏല്‍പ്പിച്ചത്. മേയ്18നായിരുന്നു സംഭവം. തലേദിവസം ദുരൂഹ സാഹചര്യത്തിലാണ് കുട്ടി മരണപ്പെട്ടത്.
ക്രിമിനല്‍ പശ്ചാത്തലമുള്ള പ്രതി ഒരു ചിത്തരോഗിയാണെന്ന് പൊലീസ് പറഞ്ഞു. ഗാര്‍ഹിക പീഢനത്തിനും ഇയാള്‍ക്കെതിരെ മുന്‍പ് കേസുണ്ടായിരുന്നു. ഇതില്‍ ശിക്ഷിക്കപ്പെട്ട് പരോളിലിറങ്ങിയതാണ് ഇയാള്‍. പൊലീസ് കുട്ടിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മാറ്റി. കുട്ടിയെ മുന്‍പ് ഇയാള്‍ പീഢിപ്പിച്ചതിനാല്‍ കുട്ടി ആത്മഹത്യ ചെയ്തതാണെന്ന് പ്രതിക്കെതിരെ നാട്ടുകാര്‍ ആരോപിച്ചു. ആത്മഹത്യാ പ്രേരണാകുറ്റം,അസ്വാഭാവിക മരണം, പോക്സോ വകുപ്പുകള്‍ പ്രകാരം ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തു.
