കെഎസ്‌എഫ്‌ഇ നിക്ഷേപങ്ങള്‍ക്ക്‌ പലിശകൂട്ടും; പ്രവാസികള്‍ക്ക്‌ വായ്‌പ നല്‍കും : ഐസക്‌

തിരുവനന്തപുരം: കെഎസ്‌എഫ്‌ഇ നിക്ഷേപങ്ങളുടെ പലിശ കൂട്ടുമെന്ന് ധനമന്ത്രി തോമസ് ഐസക്. ഊര്‍ജിത നിക്ഷേക്ഷോഹരണവും നടത്തും. നിക്ഷേപങ്ങള്‍ക്ക് 7.55 ശതമാനം പലിശ നല്‍കും. മുതിര്‍ന്ന പൗരന്‍മാരുടെ പലിശ 8 ല്‍ നിന്ന് 8.50 ശതമാനമായി ഉയര്‍ത്തും

പ്രവാസികള്‍ക്ക് 3 ശതമാനം പലിശയില്‍ ഒരു ലക്ഷം രൂപ വായ്പ അനുവദിക്കും. ജനമിത്രം സ്വര്‍ണ വായ്പാ പാക്കേജിന് പലിശ 5.7 ശതമാനമാക്കും. സുവര്‍ണ ജൂബിലി ചിട്ടി പുനരാംരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *