31ന് പ്രധാനമന്ത്രി നരേന്ദ്രമോദി മന്‍ കി ബാത്തിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യും; ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ പ്രഖ്യാപനം നടത്തിയേക്കും

ന്യൂദല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മാസം അവസാനം രാജ്യത്തെ അഭിസംബോധന ചെയ്യും. പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തിലൂടെയാണ് മോദി സംസാരിക്കുക.

റേഡിയോ പിരിപാടിയില്‍ അഞ്ചാംഘട്ട ലോക്ഡൗണ്‍ സംബന്ധിച്ച്‌ പ്രധാനമന്ത്രി പ്രഖ്യാപനം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലോക്ഡൗണില്‍ ഇളവുകള്‍ നല്‍കുന്നത് സംബന്ധിച്ച സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിശ്ചയിക്കാനുള്ള അധികാരം കേന്ദ്ര സര്‍ക്കാര്‍ നല്‍കിയേക്കും.

കൂടാതെ അഞ്ചാംഘട്ട ലോക്ക് ഡൗണില്‍ മതപരമായ സ്ഥാപനങ്ങള്‍ തുറക്കാന്‍ അനുവദിച്ചേക്കുമെന്നും സൂചനയുണ്ട്. എന്നാല്‍ മത സ്ഥാപനങ്ങളില്‍ സാമൂഹിക അകലം പാലിക്കുകയും മാസ്‌ക് ധരിക്കുമെന്ന് ഉറപ്പ് വരുത്തുകയും ചെയ്യേണ്ടതാണ്. അതേസമയം ഉത്സവം പെരുന്നാള്‍ പോലുള്ള ചടങ്ങുകള്‍ക്ക് അനുവാദമുണ്ടാകില്ല.

Leave a Reply

Your email address will not be published. Required fields are marked *