റിയാദ് : സൗദി അറേബ്യയില്‍ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. ആലപ്പുഴ ഓച്ചിറ കൃഷ്ണപുരം സ്വദേശി ബാബു തമ്ബി (48) യാണ് മരിച്ചത്. ദമ്മാം ജുബൈല്‍ മുവാസാത്ത് ഹോസ്പിറ്റലില്‍ വെച്ച് ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. രണ്ടാഴ്ച് മുമ്ബാണ് ഇദ്ദേഹം കോവിഡ് ലക്ഷണങ്ങളോടെ ചികിത്സ തേടിയത്. അഞ്ച് ദിവസത്തോളമായി തീവ്രപരിചരണ വിഭാഗത്തിലാണ്ക ഇദ്ദേഹം ഴിഞ്ഞിരുന്നത്.
പത്ത് വര്‍ഷമായി ജുബൈലില്‍ മിനിവാന്‍ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. ഭാര്യയും മൂന്ന് മക്കളുമടങ്ങുന്നതാണ് കുടുംബം.ഇതോടെ സൗദിയില്‍ കോവിഡ് ബാധിച്ച് മരണപ്പെട്ട മലയാളികളുടെ എണ്ണം 29 ആയി.
