അബൂദബി/ജിദ്ദ: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മൂന്ന് മലപ്പുറം സ്വദേശികള്‍ ഗള്‍ഫില്‍ മരിച്ചു. എടപ്പാള്‍ ഐലക്കാട് സ്വദേശി കുണ്ടുപറമ്ബില്‍ അഗുണ്ണിയുടെ മകന് മൊയ്തുട്ടി (50) ആണ് അബൂദബിയില്‍ മരിച്ചത്. ചട്ടിപ്പറമ്ബ് ചേങ്ങോട്ടൂര്‍ സ്വദേശി പുള്ളിയില്‍ ഉമ്മര്‍ (49), തുവ്വൂര്‍ ഐലാശ്ശേരി അസൈനാര്‍പടി സ്വദേശി ആനപ്പട്ടത്ത് മുഹമ്മദലി (46) എന്നിവരാണ് ജിദ്ദയില്‍ മരിച്ചത്. അബൂദബി ശൈഖ് ഷഖ്ബൂത്ത് മെഡിക്കല്‍ സിറ്റിയില്‍ ചികില്‍സയിലായിരുന്നു മൊയ്തുട്ടി. കേരള സാംസ്കാരിക വേദിയുടെ സജീവ പ്രവര്‍ത്തകനായിരുന്ന ഇദ്ദേഹം.
