ഡല്‍ഹി: ഇന്ത്യയില്‍ കോവിഡ് കേസുകള്‍ കുത്തനെ ഉയരുമ്ബോഴും ഒരു മാറ്റവുമില്ലാതെ ഇന്ധനവില വര്‍ദ്ധിക്കുന്നതില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി. മോദി സര്‍ക്കാര്‍ കൊറോണയും പെട്രോള്‍, ഡീസല്‍ വിലയുമാണ് അണ്‍ലോക്ക് ചെയ്തതെന്ന് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.
അതേസമയം രാജ്യത്ത് 4,56,183 കോവിഡ് രോഗികളാണുള്ളത്. ഇതില്‍ 1,83,022 പേര് വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയില്‍ കഴിയുന്നുണ്ട്. കോവിഡ് സ്ഥിരീകരിച്ചവരില്‍ 2,58,685 പേര്‍ക്ക് രോഗം ഭേദമായി. 14,476 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് ബാധിച്ച് ജീവന് നഷ്ടമായത്.
