വട്ടിയൂര്‍ക്കാവ്: വട്ടിയൂര്‍ക്കാവില്‍നിന്ന് രണ്ടു കുട്ടികളെ കാണാതായ സംഭവത്തില്‍ യുവാവിനെ അറസ്റ്റു ചെയ്തു. പുളിയറക്കോണത്തുനിന്ന് ഇപ്പോള്‍ മൂന്നാമ്മൂട് താമസിക്കുന്ന ജോയിയാണ് വട്ടിയൂര്‍ക്കാവ് പോലീസിന്റെ പിടിയിലായത്.
16 വയസ്സുകാരനെയും 18 വയസ്സുള്ള സഹോദരിയെയുമാണ് ശനിയാഴ്ച വീട്ടില്‍നിന്നു കാണാതായത്. വീട്ടുകാര്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന് പോലീസ് അന്വേഷണം തുടങ്ങി. പ്രതിയായ ജോയിയെക്കുറിച്ചും പരാതിയില്‍ പറഞ്ഞിരുന്നതിനാല്‍ ആ വഴിക്കും പോലീസ് അന്വേഷിച്ചു. സൈബര്‍സെല്ലിന്റെ സഹായത്തോടെ ഞായറാഴ്ച വൈകീട്ട് വലിയതുറയിലെ സ്റ്റേഹോമില്‍ നിന്നുമാണ് കുട്ടികളെയും ജോയിയെയും പോലീസ് കണ്ടെത്തിയത്.
ജോയി വിവാഹവാഗ്ദാനം നല്‍കിയാണ് പെണ്‍കുട്ടിയുമായി സൗഹൃദത്തിലായത്. തുടര്‍ന്ന് പെണ്‍കുട്ടിയോടൊപ്പം അനിയനെയും കൂട്ടി കടന്നുകളയുകയായിരുന്നു. കുട്ടികളെ മാതാപിതാക്കളോടൊപ്പം പോലീസ് വിട്ടയച്ചു.
