സി.ആര്‍.പി.എഫ് സംഘത്തിന് നേരെ ഭീകരാക്രമണം; ജവാന് വീരമൃത്യു

ശ്രീനഗര്‍: ജമ്മു കാശ്‌മീരില്‍ ഭീകരരുടെ വെടിയേറ്റ് ജവാന്‍ വീരമൃത്യു വരിച്ചു. അനന്തനാഗില്‍ സി.ആര്‍.പി.എഫ് സംഘത്തിന് നേരെയാണ് ഭീകരാക്രമണം ഉണ്ടായത്. തെക്കന്‍ കാശ്‌മീരിലെ ബിജ്ഹാരയിലെ ദേശീയപാതയില്‍ സുരക്ഷാ ജോലിയിലുണ്ടായിരുന്ന സൈനികര്‍ക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമണത്തില്‍ പ്രദേശവാസിയായ ഒമ്ബത് വയസുള്ള ബാലനും കൊല്ലപ്പെട്ടു. മറ്റൊരു സി.ആര്‍.പി.എഫ് ജവാന് പരിക്കേറ്റു. ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി ജമ്മുകാശ്‌മീരില്‍ സൈന്യവും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുകയാണ്. വടക്കന്‍ കാ‌ശ്‌മീരിലെ സോപോരില്‍ സുരക്ഷാസേന ഇന്നലെ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ വധിച്ചിരുന്നു. ഹര്‍ദ്ശിവ ഗ്രാമത്തില്‍ സൈന്യവും സി.ആര്‍.പി.എഫും ജമ്മുകാശ്‌മീര്‍ പൊലീസും സംയുക്തമായി നടത്തിയ തിരച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. തെക്കന്‍ കാശ്‌മീരില്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി സുരക്ഷാസേന വന്‍തോതില്‍ ഭീകരവിരുദ്ധ നീക്കം നടത്തുകയാണ്. ഒരു മാസത്തിനിടെ മുപ്പതിലധികം ഭീകരരെയാണ് കാശ്‌മീരില്‍ സൈന്യം വധിച്ചത്

Leave a Reply

Your email address will not be published. Required fields are marked *