കോഴിക്കോട് > കേന്ദ്രസര്‍ക്കാര്‍ എടുക്കുന്ന തീരുമാനങ്ങള്‍ പലതും കേന്ദ്രമന്ത്രി വി മുരളീധരന്‍ അറിയാറില്ലെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം എളമരം കരീം എംപി. കേന്ദ്രസര്‍ക്കാറിന്റെ പ്രവാസി നിലപാടിനെതിരെ കേരള പ്രവാസി സംഘം ജില്ലാ കമ്മിറ്റി നടത്തിയ പ്രതിഷേധസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേന്ദ്രസര്‍ക്കാറിന്റെ നിലപാട് അറിയാതെയാണ് അദ്ദേഹത്തിന്റെ പ്രസ്താവന. വൈറസ് തടയുന്നതില്‍ കേരളം എടുത്ത മുന്‍കരുതലുകളെ പ്രശംസിച്ചാണ് വിദേശമന്ത്രാലയ സെക്രട്ടറി സഞ്ജയ് ഭട്ടാചാര്യ പ്രശംസിച്ചത്. കോംപ്ലിമെന്റ് എന്നാല്‍ അനുമോദനം എന്നാണ് മനസിലാക്കുന്നത്. കേന്ദ്രമന്ത്രിഭയുടെ ഫയല്‍ കാണാന്‍ പോലും സഹമന്ത്രിക്ക് കാണാന്‍ കഴിയില്ല. ഈ അജ്ഞതയില്‍ നിന്നാണ് മുരളീധരന്‍ സംസാരിക്കുന്നത്.
കേന്ദ്രപ്രവാസി വകുപ്പ് കൈകര്യം ചെയ്യുന്ന സഹമന്ത്രി എന്ന നിലയില്‍ മുരളീധരനോട് സഹതാപമുണ്ട്. സെക്രട്ടറി അയച്ച കത്തിന്റെ വിശാദംശം പോലും അദ്ദേഹത്തിന് അറിയില്ല. കോവിഡ് പ്രതിരോധത്തില്‍ കേരളം മുന്‍കരുതല്‍ എടുക്കുന്നതിനാല്‍ മറ്റ് സംസ്ഥാനങ്ങളേക്കാള്‍ മുന്നിലാണ്.
