പള്ളിപ്പുറം ഖനനം: അഴിമതിക്ക് ഇ.പി ജയരാജന്‍ നേതൃത്വം നല്‍കുന്നു: കെ.സുരേന്ദ്രന്‍

തിരുവനന്തപുരം: പള്ളിപ്പുറം ടെക്നോസിറ്റിക്കായി ഏറ്റെടുത്ത ഭൂമിയില്‍ കളിമണ്‍ ഖനനം നടത്താന്‍ നേതൃത്വം കൊടുക്കുന്നത് വ്യവസായ മന്ത്രി ഇ.പി ജയരാജനാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. കേരളത്തിന്‍െറ അകത്തും പുറത്തുമുള്ള ഖനന മാഫിയകളുമായി ചേര്‍ന്ന് ശതകോടികളുടെ അഴിമതിയാണ് സര്‍ക്കാരിന്‍െറ ലക്ഷ്യമെന്നും സ്ഥലം സന്ദര്‍ശിച്ച അദ്ദേഹം പറഞ്ഞു. പൊതുമേഖലാ സ്ഥാപനങ്ങളുടെ മറവില്‍ ഖനനം നടത്തി സ്വകാര്യ കമ്ബനികള്‍ക്ക് ലാഭമുണ്ടാക്കി കൊടുക്കാനുള്ള നീക്കമാണിത്. പമ്ബയിലെയും കണ്ണൂരിലെയും മണല്‍വാരലിന് നേതൃത്വം നല്‍കിയ അതേ സംഘമാണ് ടെക്നോസിറ്റിയിലുമെത്തിയത്. മംഗലപുരം പഞ്ചായത്തിലും സമീപപ്രദേശങ്ങളിലും ഖനനം പാടില്ലെന്ന സുപ്രിംകോടതി ഉത്തരവിന്‍െറ ലംഘനമാണിത്.

വനം,പരിസ്ഥിതി മന്ത്രാലയത്തിന്‍െറ ചട്ടങ്ങള്‍ പാലിക്കാതെയായിരുന്നു പമ്ബയില്‍ മണല്‍ നീക്കല്‍ നടന്നത്. കേരളത്തിന്‍െറ പ്രകൃതി സമ്ബത്ത് സി.പി.എം കൊള്ളയടിക്കുകയാണ്. പള്ളിപ്പുറത്തെ ഒരുതരി മണ്ണുപോലും നഷ്ടപ്പെടാന്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ അനുവദിക്കില്ലെന്നും ശക്തമായ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുമെന്നും സുരേന്ദ്രന്‍ മുന്നറിയിപ്പു നല്‍കി. ജില്ലാ പ്രസിഡന്റ് വി.വി രാജേഷ്, സംസ്ഥാന ട്രെഷറര്‍ ജെ.ആ‌ര്‍ പദ്മകുമാര്‍, ജില്ലാ സെക്രട്ടറിമാരായ എം.ബാലമുരളി, എസ്.ജയചന്ദ്രന്‍, നെടുമങ്ങാട് മണ്ഡലം പ്രസിഡന്റ് പള്ളിപ്പുറം വിജയകുമാര്‍, ജനറല്‍ സെക്രട്ടറിമാരായ കെ.ഉദയകുമാര്‍, വി.പി മുരളീകൃഷ്ണന്‍,ചിറയന്‍കീഴ് മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ ദീപ സുരേഷ്, ഭുവനചന്ദ്രന്‍ നായര്‍, സംസ്ഥാന കൗണ്‍സില്‍ അംഗം വിലോചന കുറുപ്പ്, മുന്‍ സംസ്ഥാന സമിതി അംഗം തോന്നക്കല്‍ രവി എന്നിവര്‍ കൂടെയുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *