റാങ്ക് പട്ടികയിലെ 2455 പേര്‍ക്ക് നിയമനം നല്‍കണം -കെ.എസ്.ആര്‍.ടി.സിയോട് ഹൈകോടതി

കൊച്ചി: 2016 ഡിസംബര്‍ 31ന് കാലാവധി തീര്‍ന്ന റാങ്ക് ലിസ്റ്റില്‍നിന്ന് താത്കാലിക ഡ്രൈവര്‍മാരെ നിയമിക്കാന്‍ ഹൈകോടതി ഉത്തരവ്. 2455 പേര്‍ക്ക് നിയമനം നടത്താനാണ് ഹൈകോടതി ഉത്തരവ്. യോഗ്യത അനുസരിച്ചുള്ള കാര്യങ്ങള്‍ എത്രയും പെട്ടെന്ന് കോടതിയെ അറിയിക്കണമെന്ന് പി.എസ്.സിക്ക് നിര്‍ദേശമുണ്ട്. ഒഴിവനുസരിച്ച്‌ ഉദ്യോഗാര്‍ഥി ആവശ്യപ്പെടുന്ന സ്ഥലങ്ങളില്‍ നിയമനം നല്‍കണമെന്നും കോടതി നിര്‍േദശിച്ചിട്ടുണ്ട്.റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവരെ നിയമിക്കുന്നില്ല എന്ന ആക്ഷേപം ഉന്നയിച്ചുള്ള ഹരജി നേരത്തെ മുതല്‍ കോടതിയുടെ പരിഗണനയിലുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *