മോദിയുടെ പ്രതിച്ഛായ കെട്ടിച്ചമച്ചത്: രാഹുല്‍ഗാന്ധി

ന്യുദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതിച്ഛായ കെട്ടിച്ചമച്ചതാണെന്നും അതാണ് ഇപ്പോള്‍ ഇന്ത്യയുടെ ദൗര്‍ബല്യമായി മാറുന്നതെന്നും രാഹുല്‍ഗാന്ധി. അധികാരത്തിലെത്താന്‍ വേണ്ടി സ്വയം ശക്തനാണെന്ന് പ്രതിച്ഛായ ഉണ്ടാക്കുകയും അത് സ്വന്തം ശക്തിയായി കാണുകയും ചെയ്യുകയാണ് നരേന്ദ്രമോദി ചെയ്യുന്നതെന്നും അദ്ദേഹം ട്വിറ്റര്‍ വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.
ചൈന തന്ത്രപരമായി ഇന്ത്യന്‍ ഭൂപ്രദേശം കയ്യേറിയിരിക്കുകയാണെന്നും വെറും അതിര്‍ത്തിതര്‍ക്കമായി അതിനെ കാണാനാവില്ലെന്നും രാഹുല്‍ഗാന്ധി കൂട്ടിച്ചേര്‍ത്തു.കാഷ്മീര്‍ വിഷയത്തില്‍ പാകിസ്ഥാനുമായി ചേര്‍ന്ന് ചൈന നിഗൂഢതന്ത്രം മെനയുന്നുണ്ടെന്നും അതിര്‍ത്തി തര്‍ക്കമായി അതിനെ ചിത്രീകരിക്കാനാണ് ചൈന ശ്രമിക്കുന്നതെന്നും രാഹുല്‍ പറഞ്ഞു.വിപുലമായ ലക്ഷ്യത്തോടെയാണ് ചൈന മുന്നോട്ടു പോകുന്നതെന്നും അദ്ദേഹം സംശയം പ്രകടിപ്പിച്ചു. തങ്ങള്‍ പറയുന്നത് ഇന്ത്യ അനുസരിക്കണമെന്ന നിലപാടാണ് ഇപ്പോള്‍ ചൈന സ്വീകരിക്കുന്നതെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *