മലപ്പുറം: ലൗ ജിഹാദുമായി ബന്ധപ്പെട്ട് കേരളത്തില്‍ നിന്നും കാണായാതായ പെണ്‍കുട്ടികളെക്കുറിച്ച് അന്വേഷിച്ച് വിവരങ്ങള്‍ പുറത്തു കൊണ്ടു വരണെമെന്ന് മഹിളാ മോര്‍ച്ച മലപ്പുറം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. പ്രണയ വിവാഹം നടന്ന് മതം മാറ്റപ്പെട്ട് കാണാതായ പെണ്‍കുട്ടികളെ മതപരിവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ ചില തീവ്രവാദ സംഘടനകള്‍ ചാവേറുകളായി ഉപയോഗപ്പെടുത്തുന്നു എന്നുള്ള വിവരം ഞെട്ടിപ്പിക്കുന്നതാണ്. ഇത്തരം പ്രവര്‍ത്തികള്‍ക്ക് നേതൃത്വം നല്‍കുന്ന സത്യസരണി പോലെയുള്ള അനധികൃത മതപരിവര്‍ത്തന-തീവ്രവാദ കേന്ദ്രങ്ങള്‍ അടിയന്തിരമായി അടച്ചു പൂട്ടുകയും അതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ നിയമ നടപടികള്‍ക്ക് വിധേയമാക്കുകയും ചെയ്യണമെന്നും യോഗം ആവശ്യപ്പെട്ടു.
ബി.ജെ.പി ജില്ലാ അദ്ധ്യക്ഷന്‍ കെ.രാമചന്ദ്രന്‍ യോഗം ഉദ്ഘാടനം ചെയ്തു. മഹിളാമോര്‍ച്ച ജില്ലാ പ്രസിഡന്റ് ഷീബാഉണ്ണികൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി സംസ്ഥാന സമിതി അംഗം ഗീതാമാധവന്‍, ബി.ജെ.പി ജില്ലാ ജനറല്‍ സെക്രട്ടറി പി.ആര്‍.രശ്മില്‍നാഥ്, ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് ഓമനാ കൃഷ്ണന്‍കുട്ടി, ബി.ജെ.പി ജില്ലാ സെക്രട്ടറി സുനിതാമോഹന്‍ദാസ് എന്നിവര്‍ സംസാരിച്ചു. മഹിളാ മോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറിമാരായ ബിന്ദുസ്വാമിനാഥന്‍ സ്വാഗതവും അഡ്വ.സുചിത്രമാട്ടട നന്ദിയും പറഞ്ഞു
