ജീവപര്യന്തം

മലപ്പുറം: എറണാകുളം വൃന്ദാവന്‍ കോളനിയില്‍ വിനോദ് കുമാര്‍(54) വളാഞ്ചേരിയിലെ ക്വാര്‍ട്ടേഴ്‌സില്‍ കൊല്ലപ്പെട്ട കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം. വിനോദിന്റെ ഭാര്യ എളങ്കുളം വൃന്ദാവന്‍ കോളനി വെട്ടിച്ചിറ പന്തനാനിക്കല്‍ ജസീന്ത ജോര്‍ജ് (ജ്യോതി 62), ഇടപ്പള്ളി എളമക്കര മാമംഗലം നമ്പ്രത്ത് മുഹമ്മദ് യൂസഫ്(സാജിദ് 51) എന്നിവര്‍ക്കാണ് മഞ്ചേരി കോടതി ജീവപര്യന്തം തടവ് വിധിച്ചത്. പ്രതികള്‍ 42500 രൂപ പിഴയും അടയ്ക്കണം. വളാഞ്ചേരിയിലെ ക്വാര്‍ട്ടേഴ്‌സില്‍ ഉറങ്ങിക്കിടക്കുമ്പോഴാണ് 2015 ഒക്‌ടോബര്‍ എട്ടിന് വിനോദ് കുമാര്‍ കൊല്ലപ്പെടുന്നത്. വിനോദ്കുമാര്‍ മറ്റൊരു വിവാഹം കഴിക്കുകയും അതില്‍ കുഞ്ഞ് ജനിക്കുകയും ചെയ്തതോട സ്വത്ത് നഷ്ടപ്പെടുമെന്ന തോന്നലിനെ തുടര്‍ന്നാണ് മുഹമ്മദ് യൂസഫിന്റെ സഹായത്തോടെ ജസീന്ത വിനോദിനെ ഇല്ലാതാക്കിയത്. കൊലപാതകം, ഗൂഡാലോചന, തെളിവുനശിപ്പിക്കല്‍, കുറ്റകൃത്യത്തിന് ഒരുമിക്കല്‍ എന്നീ കുറ്റങ്ങളാണ് ചുമത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *