500 രൂപയുണ്ടോ ജയിലില്‍ കിടക്കാം

ഹൈദരാബാദ്: അങ്ങോട്ട് കാശുകൊടുത്ത് ജയിലില്‍ പോയാല്‍ എങ്ങനെയുണ്ടാവും. അത്ഭുതപ്പെടേണ്ട. ജയില്‍ ടൂറിസവും വന്നു. കൊളോണിയല്‍ ഭരണകാലത്ത് സ്ഥാപിച്ച മേദക്ക് ജില്ലാ ജയിലിലാണ് വിനോദ സഞ്ചാരവുമായി ബന്ധപ്പെടുത്തി ഈ ആശയം നടപ്പാക്കിയത്. ജില്ലാ ആസ്ഥാനമായ സങ്കാറെഡ്ഡിയില്‍ സ്ഥിതി ചെയ്യുന്ന ജയിലിന് 220 വര്‍ഷത്തെ പഴക്കമുണ്ട്. ഇപ്പോള്‍ മ്യൂസിയമാണ്. ഫീല്‍ ദ ജയില്‍ എന്ന പേരിലാണ് പദ്ധതി അഴിക്കുള്ളിലെ അനുഭവം അതേ പടി സന്ദര്‍ശകര്‍ക്ക് പകരുകയാണ് ലക്ഷ്യമിടുന്നതെന്ന് അധികൃതര്‍ പറഞ്ഞു. 500 രൂപ നല്കിയാല്‍ 24 മണിക്കൂര്‍ ജയിലില്‍ താമസിക്കാം. ഉടുക്കാന്‍ ഖാദിയില്‍ നെയ്ത തടവുപുള്ളികളുടെ യൂണിഫോം, ഭക്ഷണത്തിനുള്ള പാത്രങ്ങള്‍, സോപ്പ്.. നിയമപ്രകാരം ജയില്‍പുള്ളികള്‍ക്ക് നല്കുന്നത് മാത്രമാണിവിടെത്തുന്നവര്‍ക്കും നല്കുക. 796ലാണ് ജയില്‍ നിര്‍മിച്ചത്. മൂന്നു ഏക്കര്‍ വളപ്പില്‍ ഒരേക്കര്‍ സ്ഥലത്താണിത് നിര്‍മിച്ചിട്ടുള്ളത്. 2012 വരെ ഇവിടെ തടവുകാരുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *