പീഡനക്കേസില്‍ ജാമ്യത്തിലിറങ്ങിയാള്‍ പരാതിക്കാരിയെ തീക്കൊളുത്തി

ജയ്‌പൂര്‍:രാജസ്ഥാനിലെ ഹനുമാന്‍മര്‍ഗില്‍ പീഡനക്കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി പരാതി നല്‍കിയ യുവതിയെ തീക്കൊളുത്തി. 90 ശതമാനത്തിലധികം പൊളളലേറ്റ യുവതി ബീക്കാനിറിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്‌.

യുവതിയെ തീക്കൊളുത്തിയ സംഭവത്തില്‍ പ്രദീപ്‌ ബിഷ്‌നോയി എന്നയാളെ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തു.രണ്ടുവര്‍ഷം മുമ്ബാണ്‌ ഇയാള്‍ക്കെതിരെ യുവതി പൊലീസില്‍ പരാതി നല്‍കുന്നത്‌.

ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ്‌ താമസിക്കുന്ന യുവതി, വീടിനോട്‌ ചേര്‍ന്ന്‌ ബ്യൂട്ടിപാര്‍ലര്‍ നടത്തുകയാണ്‌. സ്ഥാപനത്തിലെ സിസിടിവിയില്‍ നിന്ന് അക്രമത്തിന്‍്റെ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *