കുവൈറ്റ് സിറ്റി: കുവൈറ്റില്‍ വിവിധ തലങ്ങളിലുള്ള വിസാ മാറ്റാത്തതിന് അനുമതിയായി. സര്‍ക്കാര്‍ ജോലിക്കാര്‍, കുടുംബ വിസയിലുള്ളവര്‍, വ്യാവസായികം, കാര്ഷികം, ജംഇയ്യ ഉള്‍പ്പെടെയുള്ള മേഖലകളില് പ്രവര്ത്തിക്കുന്നവര്ക്കും ഫാം വിസയിലുള്ളവര്‍ക്കുമാണ് മറ്റു മേഖലകളിലേക്ക് വിസാ മാറ്റത്തിന് അനുമതി നല്‍കിയിരിക്കുന്നത്. ഇത് സംബന്ധിച്ച് മാനവ വിഭവ ശേഷി സമിതി ഡയറക്ടര് അഹമ്മദ് മൂസ വിജ്ഞാപനം പുറപ്പെടുവിച്ചു.
കോവിഡ് രോഗബാധയുടെ പശ്ചാത്തലത്തില്‍ വിവിധ രാജ്യങ്ങളിലേക്ക് പോകുകയും തിരിച്ചുവരാന്‍ കഴിയാതെ നിരവധി തൊഴിലാളികളുടെ വിസകളാണ് റദ്ദായി പോയത്. ഇതിന്റെ ഭാഗമായി പല മേഖലകളിലും തൊഴിലാളി ക്ഷാമം രൂക്ഷമായതിനാലാണ് വിസാ മാറ്റത്തിനു ഉണ്ടായിരുന്ന നിബന്ധനകള്‍ തല്‍ക്കാലം എടുത്തുകളയാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതെന്നാണ് ലഭ്യമായ വിവരം.
രോഗബാധയുടെ പശ്ചാത്തലത്തില്‍ രാജ്യത്തേക്കുള്ള പുതിയ വിസകള്‍ അനുവദിക്കുന്നതും നിര്‍ത്തിവെച്ചിരിക്കുയാണ്. മറ്റൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഇപ്പോള്‍ പ്രഖ്യാപിച്ച ഇളവുകള്‍ നില നില്‍ക്കുമെന്നാണ് മാനവ വിഭവ ശേഷി സമിതി ഡയറക്ടര് അഹമ്മദ് മൂസ പുറപ്പെടുവിച്ച വിജ്ഞാപനത്തിലുള്ളത്.
അതേസമയം, സര്‍ക്കാര്‍ കരാര്‍ കമ്ബനികളിലെ വിസയും ചെറുകിട ഇടത്തരം കമ്ബനികള്‍ക്ക് അനുവദിച്ച വിസയായ മുബാറക് അല്‍ കബീര്‍ വിസയും മാറ്റാന്‍ അനുവദിക്കില്ലെന്നും അറീയിപ്പില്‍ പറയുന്നുണ്ട്.
