ആദായ നികുതി വകുപ്പ് പരിശോധനയെ പരിഹസിച്ച്‌ തപ്‌സി പന്നു

മുംബൈ: മൂന്നു ദിവസങ്ങളിലായി ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയ്‌ക്കെതിരേ പരിഹാസവുമായി നടി തപ്‌സി പന്നു. പാരീസിലെ ഇല്ലാത്ത ബംഗ്ലാവും അതിന്റെ താക്കോലും അഞ്ചു കോടിയുടെ ഇടപാടിന്റെ രസീതുമാണ് മൂന്നു ദിവസം കഠിന പരിശോധന നടത്തിയ ഉദ്യോഗസ്ഥര്‍ക്കു കിട്ടിയതെന്നു തപ്‌സി ട്വിറ്ററിലൂടെ പരിഹസിച്ചു.

മൂന്നു ദിവസത്തെ തീവ്ര പരിശോധനയിലെ മൂന്നു കണ്ടെത്തലുകള്‍ എന്ന പേരിലായിരുന്നു തപ്‌സിയുടെ മൂന്നു ട്വീറ്റുകള്‍.

1. പാരീസില്‍ എന്റെ ഉടമസ്ഥതയിലുള്ളതെന്ന് ആരോപിക്കുന്ന ബംഗ്ലാവിന്റെ താക്കോല്‍. കാരണം വേനലവധി അടുത്തല്ലോ … 2. ഞാന്‍ നിഷേധിച്ചതിനാല്‍ എന്നെ കുടുക്കാനായി സൃഷ്ടിച്ച അഞ്ചു കോടിയുടെ രസീത്. 3. ധനമന്ത്രി പറഞ്ഞതു കൊണ്ടു മാത്രം ഞാനറിഞ്ഞ 2013ല്‍ ഞാന്‍ നേരിട്ടുവെന്നു പറയപ്പെടുന്ന നടക്കാത്ത റെയ്ഡ്.

നേരത്തെ താന്‍ അത്രയും വില കുറഞ്ഞതല്ലെന്ന പരിഹാസ ട്വീറ്റിലൂടെയാണു കങ്കണയ്‌ക്കെതിരേ തപ്‌സി തിരിച്ചടിച്ചത്. എന്നാല്‍ തപ്‌സി വില കുറഞ്ഞയാള്‍ തന്നെയെന്നു കങ്കണയും പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *