കോഴിക്കോട്: സൗത്തില്‍ നില്‍ക്കണോ പോണോ എന്ന എം.കെ. മുനീറിെന്റ കണ്ഫ്യൂഷന് അവസാന ലാപ്പില്‍. ഏറ്റവുമൊടുവില്‍ സൗത്ത് നിയോജകമണ്ഡലത്തില്തന്നെ മത്സരിക്കാനുള്ള തീരുമാനത്തിലാണ് അദ്ദേഹം എത്തിനില്‍ക്കുന്നത്. കൊടുവള്ളിയിലേക്ക് പോകാന്‍ മോഹമുദിച്ചത് വലിയ തലവേദനയായി. തൊട്ടാല്‍ പൊള്ളുന്ന അവസ്ഥയാണ് കൊടുവള്ളിയിലെ ലീഗ് രാഷ്ട്രീയത്തിന്. മണ്ഡലം കമ്മിറ്റി പ്രാദേശികവാദം കടുപ്പിച്ചുകൊണ്ടിരിക്കുന്നു. മുനീര്‍ കൊടുവള്ളിയിലേക്ക് വരുമെന്ന് സൂചന കിട്ടുേമ്ബാഴേക്ക് അവിടെ വെടിപൊട്ടുന്നു. ഏറ്റവുമൊടുവില്‍ മണ്ഡലം കമ്മിറ്റിക്കാര് നേരെ പാണക്കാട്ടെത്തി െകാടുവള്ളിയില് പ്രാദേശിക സ്ഥാനാര്‍ഥിതന്നെ വേണമെന്ന് നേതൃത്വത്തെ അറിയിച്ചിരിക്കുകയാണ്.
കോഴിേക്കാട് സൗത്ത് മണ്ഡലം കമ്മിറ്റിക്കാരാണെങ്കില് മുനീര്‍ മണ്ഡലം വിടുന്നതിനെതിരെ കലിപ്പിലാണ്. അദ്ദേഹം ഇവിടെ തന്നെ മത്സരിക്കണമെന്നാണ് അവരുടെ ആവശ്യം. മുനീര്‍ മണ്ഡലം വിടുന്നതിനെക്കാര് അവരെ രോഷാകുലരാക്കിയത് പകരക്കാരനായി തങ്ങള്‍ക്ക് താല്പര്യമില്ലാത്ത ചിലരുടെ പേരുകള്‍ മുനീര്‍ സൗത്തിലേക്ക് ശിപാര്‍ശ ചെയ്തതിലാണ്. രണ്ട് യൂത്ത് ലീഗുകാരെയും ഒരു വനിതയെയുമാണ് ശിപാര്‍ശ ചെയ്തതെന്നാണ് മണ്ഡലം കമ്മിറ്റിയുടെ പരാതി. ഇത് സൗത്ത് കമ്മിറ്റിയില്‍ വലിയ കോലാഹലത്തിനും ഇടയാക്കി.
നല്ല നാളെയുടെ കോഴിക്കോട്ടുകാരനെന്നൊക്കെ പറഞ്ഞ് നഗര മണ്ഡലത്തിെന്റ വോട്ട് വാങ്ങിയയാള്ക്കിതെന്തുപറ്റി എന്നാണ് അണികളുടെ ചോദ്യം. 2011ലും 16ലും ഇവിടെ യു.ഡി.എഫ് ജയിച്ചത് മുനീറായതുകൊണ്ടാണ് എന്നാണ് പൊതുവിലയിരുത്തല്‍. ഘടകകക്ഷികളും മുനീര്‍ സൗത്തില്‍ തന്നെ മത്സരിക്കണമെന്ന കാര്യത്തില്‍ ഏകാഭിപ്രായക്കാരാണ്. സൗത്തില്‍ മുനീര്‍തന്നെ മത്സരിക്കട്ടെയെന്ന് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ് പെങ്കടുത്ത മണ്ഡലം കമ്മിറ്റിയുടെ ആദ്യയോഗം തീരുമാനിച്ചതുമാണ്. അതിനിടയിലായിരുന്നു ചാഞ്ചല്യവും ചാഞ്ചാട്ടവും.
സൗത്തിനെ കുറിച്ച് അത്ര ആത്മവിശ്വാസം മുനീറിന് കുറഞ്ഞത് തദ്ദേശ തെരഞ്ഞെടുപ്പോെടയാണ്. കോര്പറേഷന് തെരഞ്ഞെടുപ്പില്‍ ലീഗ് കോട്ടകളില്‍ വന്‍േതാതില്‍ വോട്ടുചോര്‍ച്ചയും വാര്‍ഡ് നഷ്ടവുമുണ്ടായി. അതിനിടയില്‍ നേതാക്കളില്‍ ചിലര്‍ മുനീറിനെ തോല്വിസൂചനകള് നല്കി കണ്‍ഫ്യൂഷനാക്കി. സൗത്ത് കിട്ടിയാല്‍ തരക്കേടില്ലെന്ന മോഹമുള്ളവര്‍ മുനീറിനെ കൊടുവള്ളിയില്‍ ഒത്തുതീര്‍പ്പ് സ്ഥാനാര്‍ഥിയാക്കി രംഗത്തിറക്കാനും നോക്കി.
കൊടുവള്ളിയില്‍ സീറ്റ് കിട്ടാന്‍ ജില്ല ലീഗ് സെക്രട്ടറി എം.എ. റസാഖ് മാസ്റ്ററും മുന്‍ എം.എല്‍.എ വി.എം. ഉമ്മര്മാസ്റ്ററും കടുത്ത ‘മത്സര’ത്തിലാണ്. ഇവരില്‍ ആരു മത്സരിച്ചാലും പാര്‍ട്ടിയില്‍ അടിയൊഴുക്കുണ്ടാവുമെന്ന സൂചനകളാണ് ഒത്തുതീര്‍പ്പ് സ്ഥാനാര്‍ഥിയായി മുനീറിനെ കൊടുവള്ളിയിലിറക്കാന് പാര്‍ട്ടിയെയും ചിന്തിപ്പിച്ചത്. അേതസമയം, അത്ര സുരക്ഷിതമല്ല കൊടുവള്ളി എന്ന പേടി പാര്‍ട്ടിക്കുമുണ്ട്. 2006ലെയും 2016ലെയും തോല്‍വികള്‍ ലീഗിന് വലിയ മാനക്കേടുണ്ടാക്കിയതാണ്.
