ഗ​ര്‍​ഭി​ണി​യാ​യ യുവതിയുടെ കൊലപാതകം: ദൃക്​സാക്ഷികള്‍ക്ക് അറസ്​റ്റ്​ വാറന്‍റ്

മ​ഞ്ചേ​രി: വ​ളാ​ഞ്ചേ​രി ക​രി​പ്പോ​ളി​ന​ടു​ത്ത് പ​ല്ലി​ക്ക​ണ്ട​ത്ത് ഗ​ര്‍​ഭി​ണി​യാ​യ യു​വ​തി​യും മ​ക​നും കൊ​ല്ല​പ്പെ​ട്ട കേ​സി​ല്‍ വി​ചാ​ര​ണ​ക്ക് ഹാ​ജ​രാ​കാ​ത്ത മൂ​ന്നു​പേ​ര്‍​ക്ക് അ​റ​സ്​​റ്റ് വാ​റ​ന്‍​റ്.

ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ളാ​യ ഇ​ള​വ​ര​സ​ന്‍, അ​യ്യ​പ്പ​ന്‍, വീ​ര​പാ​ണ്ഡ്യ​ന്‍ എ​ന്നി​വ​ര്‍​ക്കാ​ണ് മ​ഞ്ചേ​രി ഒ​ന്നാം അ​ഡീ​ഷ​ന​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി ജ​ഡ്ജി ടി. ​സു​രേ​ഷ് ബാ​ബു വാ​റ​ന്‍​റ്​ പു​റ​പ്പെ​ടു​വി​ച്ച​ത്.

പ​ല്ലി​ക്ക​ണ്ട​ത്ത് വ​ലി​യ​പീ​ടി​യ​ക്ക​ല്‍ മ​ര​ക്കാ​റി​െന്‍റ മ​ക​ള്‍ ഉ​മ്മു​സ​ല്‍​മ (26), ഏ​ഴ് വ​യ​സ്സു​ള്ള മ​ക​ന്‍ ദി​ല്‍​ഷാ​ദ് എ​ന്നി​വ​രെ​യാ​ണ് 2015 മേ​യ് 25ന് ​വീ​ട്ടി​ന​ക​ത്ത് പു​ഴു​വ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

വെ​ട്ടി​ച്ചി​റ പു​ന്ന​ത്ത​ല​യി​ലെ ചാ​ലി​യ​ത്തൊ​ടി മു​ഹ​മ്മ​ദ് ഷ​രീ​ഫി​നെ​തി​രെ​യു​ള്ള കേ​സി​ലാ​ണ് കോ​ട​തി ന​ട​പ​ടി. സാ​ക്ഷി​ക​ളു​ടെ ഫോ​ണി​ല്‍​നി​ന്ന് മ​രി​ച്ച ഉ​മ്മു​സ​ല്‍​മ​യു​ടെ ഫോ​ണി​ലേ​ക്ക് പ്ര​തി വി​ളി​ച്ചി​രു​ന്നു​വെ​ന്ന് തെ​ളി​യി​ക്കാ​നാ​ണ് ത​മി​ഴ് തൊ​ഴി​ലാ​ളി​ക​ള്‍ സാ​ക്ഷി​ക​ളാ​യ​ത്.

കാ​ടാ​മ്ബു​ഴ പൊ​ലീ​സാ​ണ് കേ​സ് ര​ജി​സ്​​റ്റ​ര്‍ ചെ​യ്ത​ത്. 69 സാ​ക്ഷി​ക​ളി​ല്‍ 63 പേ​രെ കോ​ട​തി വി​സ്ത​രി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *