നിലമ്ബൂര്‍ എം.എല്‍.എ പി.വി. അന്‍വര്‍ ഘാനയില്‍ നിന്ന് തിരിച്ചെത്തി. വ്യാഴാഴ്ച ഉച്ചയോടെ കരിപ്പൂര്‍ വിമാനത്താവളത്തിലാണ് അദ്ദേഹം എത്തിയത്. നിരവധി പ്രവര്‍ത്തകര്‍ അദ്ദേഹത്തിന്റെ വരവും കാത്ത് രാവിലെ മുതല്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നു.
വന്‍ സ്വീകരണമാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഒരുക്കിയിരുന്നത്. വിമാനമിറങ്ങിയ ഉടന്‍ അദ്ദേഹം നിലമ്ബൂരിലേക്ക് പുറപ്പെട്ടു. നിരവധി വാഹനങ്ങള്‍ നിലമ്ബൂര്‍ ചന്തക്കുന്ന് വരെ അന്‍വറിനെ അനുഗമിക്കും. വിദേശത്തുനിന്ന് വരുന്നതിനാല്‍ കാറില്‍ നിന്ന് പുറത്തിറങ്ങാതെയാണ് അന്‍വര്‍ സ്വീകരണം ഏറ്റുവാങ്ങിയത്. വീട്ടില്‍ത്തന്നെയാണ് ഇദ്ദേഹം ക്വാറന്റീനില്‍ കഴിയുക.
തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഫലം വന്നതിന് പിന്നാലെ വിദേശത്തേക്ക് പോയതാണ് പി.വി. അന്‍വര്‍. ഇദ്ദേഹത്തെ കാണാനില്ലെന്ന യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലത്തില്‍ പ്രചാരണം നടത്തിയിരുന്നു. എം.എല്‍.എ ഘാനയിലെ ജയിലിലാണെന്നും അദ്ദേഹത്തെ വിട്ടയക്കണമെന്നും ആവശ്യപ്പെട്ട് ഘാന പ്രസിഡന്റിന്റെ ഫെയ്സ്ബുക്ക് പേജില്‍ മലയാളത്തില്‍ പോസ്റ്റുകളും ഇട്ടതും വലിയ വാര്‍ത്തയായി. കഴിഞ്ഞ ദിവസം ഐശ്വര്യ കേരളയുടെ നിലമ്ബൂരിലെ സ്വീകരണത്തില്‍ പ്രതിപക്ഷ നേതാവും എം.എല്‍.എയെ മണ്ഡലത്തില്‍ കാണാനില്ലെന്ന വിമര്‍ശനം ഉന്നയിച്ചിരുന്നു.
