നാല് വയസുകാരിയെ പീഡനത്തിനിരയാക്കിയ വയോധിക ദമ്ബതികള്‍ക്ക് പത്ത് വര്‍ഷം തടവ്ശിക്ഷ വിധിച്ച് കോടതി. മഹാരാഷ്‌ട്രയിലാണ് സംഭവം. 2013 സെപ്‌തംബര്‍ നാലിനായിരുന്നു കേസിനാസ്‌പദമായ സംഭവം.
തന്റെ അപാര്‍ട്ട്മെന്റിലെ മറ്റൊരു നിലയിലുളള സുഹൃത്തിന്‍റെ വീട്ടിലേക്ക് പോയ പെണ്‍കുട്ടിയെ പ്രതികള്‍ വീട്ടിലേയ്ക്ക് വിളിച്ചുവരുത്തി.
വീട്ടിലെത്തിയ പെണ്‍കുട്ടിയെ ആദ്യം 87 വയസുളള ഭര്‍ത്താവും തുടര്‍ന്ന് 81 വയസുളള ഭാര്യയും പീഡിപ്പിച്ചു. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച കുട്ടിയെ ഇരുവരും മര്‍ദ്ദിക്കുകയും ചെയ്‌തു. എന്നാല്‍ സ്ഥലത്ത് നിന്നും രക്ഷപ്പെട്ട കുട്ടി അന്ന് വൈകി അമ്മയോട് വിവരം പറഞ്ഞപ്പോഴാണ് ഞെട്ടിക്കുന്ന സംഭവം പുറത്തറിയുന്നത്.
വൈകാതെ വയോധിക ദമ്ബതികള്‍ക്കെതിരെ ഇവര്‍ പരാതി നല്‍കി. അന്നുതന്നെ അറസ്‌റ്റിലായ ഇവര്‍ക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തു.
പേരക്കുട്ടിയുടെ പ്രായമുളള കുട്ടിയെ സംരക്ഷിക്കുന്നതിന് പകരം പീഡിപ്പിച്ച പ്രതികള്‍ മാപ്പര്‍ഹിക്കുന്നില്ലെന്ന് ശിക്ഷ വിധിച്ച പോക്‌സോ കോടതി ജഡ്‌ജി രേഖ എന്‍ പന്ധാരെ വിധിപ്രസ്‌താവത്തില്‍ പറഞ്ഞു.
