താന്‍ എവിടെ മത്സരിയ്ക്കും ; നിലപാട് വ്യക്തമാക്കി ഉമ്മന്‍ ചാണ്ടി

നിയമസഭാ തെരഞ്ഞെടുപ്പില്‍ താന്‍ എവിടെ മത്സരിയ്ക്കുമെന്നുള്ള നിലപാട് വ്യക്തമാക്കി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടി. കഴിഞ്ഞ അന്‍പതു കൊല്ലമായി താന്‍ മത്സരിക്കുന്ന പുതുപ്പള്ളി വിട്ട് മറ്റെവിടെയെങ്കിലും സ്ഥാനാര്‍ഥിയാവുന്നതിനെക്കുറിച്ച്‌ ഇതുവരെ ആലോചിച്ചിട്ടില്ല. ഇനിയും മത്സരിക്കുന്നെങ്കില്‍ പുതുപ്പള്ളിയില്‍ തന്നെ ആയിരിക്കുമെന്നും ഉമ്മന്‍ ചാണ്ടി മാധ്യമങ്ങളോട് വ്യക്തമാക്കി.

സ്‌ക്രീനിങ് കമ്മിറ്റി കഴിയാതെ സ്ഥാനാര്‍ഥികളെക്കുറിച്ച്‌ പറയാനാവില്ല. ഇപ്പോള്‍ വരുന്ന വാര്‍ത്തകളിലൊന്നും നേതാക്കള്‍ക്ക് ഉത്തരവാദിത്തമില്ല. അതുവരെ എങ്ങനെ വേണമെങ്കിലും എഴുതിക്കോളൂ, ഞങ്ങളാരും എതിരു പറയുന്നില്ല. കഴിഞ്ഞ പതിനൊന്നു തെരഞ്ഞെടുപ്പായി പുതുപ്പള്ളിയില്‍ മത്സരിക്കുന്നു. മറ്റൊരു മണ്ഡലത്തില്‍ മത്സരിക്കുന്നതിനെക്കുറിച്ച്‌ ആലോചിച്ചിട്ടു പോലുമില്ല. ഇനിയും മത്സരിക്കുന്നുണ്ടെങ്കില്‍ പുതുപ്പള്ളില്‍ തന്നെയാവും. ഒരു മണ്ഡലത്തിലേ മത്സരിക്കൂവെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *