വി​ദ്യാ​ര്‍​ഥി​നി​യെ മ​യ​ക്കു​മ​രു​ന്ന്​ ന​ല്‍​കി പീ​ഡി​പ്പി​ച്ച സംഭവം: രണ്ടുപേര്‍ കൂടി അറസ്​റ്റില്‍

ക​ല്‍​പ​ക​ഞ്ചേ​രി: വി​ദ്യാ​ര്‍​ഥി​നി​യെ മ​യ​ക്കു​മ​രു​ന്ന്​ ന​ല്‍​കി പീ​ഡി​പ്പി​ച്ച കേ​സി​ല്‍ ര​ണ്ടു​പേ​ര്‍ കൂ​ടി പി​ടി​യി​ല്‍. തെ​ന്ന​ല സ്വ​ദേ​ശി ചെ​ന​ക്ക​ല്‍ ഫ​സ​ലു​റ​ഹ്മാ​ന്‍ (21), ക​ല്‍​പ​ക​ഞ്ചേ​രി ക​ല്ലി​ങ്ങ​ല്‍ പ​റ​മ്ബ് സ്വ​ദേ​ശി ക​രി​മ്ബും​ക​ണ്ട​ത്തി​ല്‍ ന​സീ​മു​ദ്ദീ​ന്‍ (35) എ​ന്നി​വ​രെ​യാ​ണ് ക​ല്‍​പ​ക​ഞ്ചേ​രി സി.​ഐ എം.​ബി. റി​യാ​സ് രാ​ജ​യും സം​ഘ​വും അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

ഇ​തോ​ടെ ഈ ​കേ​സി​ല്‍ ആ​റു​പേ​ര്‍ അ​റ​സ്​​റ്റി​ലാ​യി. ഇ​നി മൂ​ന്നു​പേ​രെ പി​ടി​കൂ​ടാ​നു​ണ്ട്. ര​ണ്ടു​പേ​ര്‍ വി​ദേ​ശ​ത്തേ​ക്ക് ക​ട​ന്ന​താ​യി സൂ​ച​ന​യു​ണ്ട്. പ്ര​തി​ക​ളെ റി​മാ​ന്‍​ഡ് ചെ​യ്തു.

Leave a Reply

Your email address will not be published. Required fields are marked *