യുഡിഎഫും ബിജെപിയും പാവങ്ങള്‍ക്ക് എതിരെന്ന് മുഖ്യമന്ത്രി

കോവിഡ് പ്രതിരോധത്തില്‍ ലോകം അത്ഭുതത്തോടെ കേരളത്തെ നോക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ മമ്ബറത്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

എന്നാല്‍ യുഡിഎഫ് നേതാക്കള്‍ കോവിഡ് പ്രതിരോധം അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്നും കൂട്ടമരണം ആഗ്രഹിച്ച നീച മനസ്സുകള്‍ കേരളത്തില്‍ ഉണ്ടായി എന്നും മുഖ്യമന്ത്രി പറഞ്ഞു.

യുഡിഎഫ് പാവങ്ങള്‍ക്ക് എതിരാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പാവങ്ങള്‍ക്ക് വേണ്ടിയുള്ള വീട് നിര്‍മ്മാണം തടസ്സപ്പെടുത്താന്‍ നോക്കിയവരാണ് യുഡിഎഫും ബിജെപിയും. പാവപ്പെട്ടവര്‍ക്ക് എതിരായ മനസ്സാണ് യുഡിഎഫിന്‍്റേതെന്നും ഭരണത്തിലുള്ളപ്പോള്‍ ക്ഷേമ പെന്‍ഷന്‍ നല്‍കാതെ പിടിച്ചു വച്ചവരാണ് യുഡിഎഫ് എന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *