നിയമ സഭാ തെരഞ്ഞെടുപ്പിനായി ബി.ജെ.പി സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ തുടരുമ്ബോഴും കോന്നി നിയോജക മണ്ഡലത്തില്‍ വീണ്ടും കെ. സുരേന്ദ്രന്‍റെ സ്ഥാനാര്‍ഥിത്വത്തിന് സാധ്യതയേറി.
ഇത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തിയതായിട്ടാണ് ലഭ്യമായ വിവരം. ചര്‍ച്ചയില്‍ പങ്കെടുത്ത ഭാരവാഹികളെല്ലാം സുരേന്ദ്രന്‍്റെ സ്ഥാനാര്‍ഥിത്വത്തെ അനുകൂലിച്ചു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലും, തുടര്‍ന്നു വന്ന കോന്നി ഉപതെരഞ്ഞെടുപ്പിലും കെ. സുരേന്ദ്രനായിരുന്നു ബി.ജെ.പി സ്ഥാനാര്‍ഥി. രണ്ടുതവണയും ബി.ജെ.പി യുടെ വോട്ടെണ്ണത്തില്‍ വന്ന വര്‍ധനയാണ് നേതൃത്വത്തിന് ശുഭ പ്രതീക്ഷ നല്‍കുന്നത്.
കോന്നിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുള്ള തര്‍ക്കങ്ങള്‍ ബി.ജെ.പി ക്ക് ഗുണകരമാകുമെന്നും മുന്‍പ് നടന്ന തെരഞ്ഞെടുപ്പുകളില്‍ കെ. സുരേന്ദ്രന്‍ മത്സരിച്ചപ്പോള്‍ ലഭിച്ച പിന്തുണ ഈ തെരഞ്ഞെടുപ്പിലും ലഭിച്ചാല്‍ അട്ടിമറി വിജയം നേടാന്‍ കഴിയുമെന്നും ചര്‍ച്ചയില്‍ അഭിപ്രായം ഉയര്‍ന്നു.
കെ. സുരേന്ദ്രന്‍ മത്സരിക്കുന്നില്ല എങ്കില്‍, കോന്നി സീറ്റിലേക്ക് ആവശ്യമുന്നയിച്ച് ബി.ഡി.ജെ.എസ് രംഗത്ത് വന്നിട്ടുണ്ട്. റാന്നി സീറ്റില്‍ എന്‍.ഡി.എയില്‍ നിന്ന് ബി.ഡി.ജെ.എസ് മത്സരിക്കുമെന്ന കാര്യം തീരുമാനമായി.
കഴിഞ്ഞതവണ മത്സരിച്ച ബി.ഡി.ജെ.എസ് സംസ്ഥാന വൈസ് പ്രസിഡന്‍റും എസ്.എന്‍.ഡി.പി പത്തനംതിട്ട യൂണിയന്‍ പ്രസിഡന്‍റുമായ കെ. പത്മകുമാര്‍ ഇത്തവണയും മത്സരിക്കുമെന്ന് ഉറപ്പായി കഴിഞ്ഞു . ആറന്മുളയിലെ ബി.ജെ.പി സ്ഥാനാര്‍ഥിയെ സംബന്ധിച്ചും അനിശ്ചിതത്വം തുടരുകയാകാണ്. ബി.ജെ.പി ജില്ലാ പ്രസിഡന്‍്റ് അശോകന്‍ കുളനടയെ ആറന്മുളയില്‍ പരിഗണിക്കണം എന്നാണ് ഒരു വിഭാഗം പ്രവര്‍ത്തകരുടെ ആവശ്യം.
