കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ പ്രതിഷേധിച്ച് തല മുണ്ഡനം ചെയ്യുകയും മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെക്കുകയും ചെയ്ത ലതികാ സുഭാഷുമായി ചര്‍ച്ചക്ക് സാധ്യതയില്ലെന്ന് ഉമ്മന്‍ ചാണ്ടി. അതേസമയം അവര്‍ സ്വതന്ത്രയായി മത്സരിക്കുമെന്നതിനെ കുറിച്ച് ഒന്നും പറയാനില്ലെന്നും ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു.
ലതിക സുഭാഷിനെതിരെ രൂക്ഷ വിമര്‍ശനവുമായി രമേശ് ചെന്നിത്തലയും രംഗത്തെത്തിയിരുന്നു. തരഞ്ഞെടുപ്പില്‍ സീറ്റ് കിട്ടിയില്ലെങ്കില്‍ ഉടന്‍ പ്രതിഷേധിക്കുന്ന രീതി ശരിയില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അര്‍ഹരായ എല്ലാവര്‍ക്കും സീറ്റ് കിട്ടിയെന്ന് വരില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഏഷ്യനെറ്റിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വനിതാ പ്രാതിനിധ്യം കുറഞ്ഞെന്ന പരാതി പാര്‍ട്ടി പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
