മൂ​ന്നു​ വ​ര്‍​ഷ​ത്തി​നു​ശേ​ഷം നാ​ട്ടി​ല്‍ പോ​കാ​നി​രു​ന്ന യു​വാ​വ്​ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു

ദു​ബൈ: മൂ​ന്നു​ വ​ര്‍​ഷ​ത്തി​നു​ശേ​ഷം നാ​ട്ടി​ലേ​ക്കു​ തി​രി​ക്കാ​നി​രു​ന്ന യു​വാ​വ്​ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു. കോ​ഴി​ക്കോ​ട്​ മാ​റാ​ട്​ വാ​ട്ട​ര്‍​ടാ​ങ്കി​നു​ സ​മീ​പം ക​റ​പ്പ​ന്‍ വീ​ട്​ അ​ബൂ​ബ​ക്ക​റി​െന്‍റ​യും ലൈ​ല​യു​ടെ​യും ഏ​ക​മ​ക​ന്‍ അ​ബ്​​ദു​ല്‍ ബാ​സി​താ​ണ്​​ (25) മ​രി​ച്ച​ത്.

15 ദി​വ​സം മു​മ്ബ്​​ കു​ഴ​ഞ്ഞു​വീ​ണ ബാ​സി​ത്​ ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്​​ച നാ​ട്ടി​ലേ​ക്കു തി​രി​ക്കാ​ന്‍ ടി​ക്ക​റ്റെ​ടു​ത്തി​രു​ന്നു. 15 ദി​വ​സം ആ​ശു​പ​ത്രി വെന്‍റി​ലേ​റ്റ​റി​ല്‍ ക​ഴി​ഞ്ഞ ബാ​സി​ത്​ ഒ​ടു​വി​ല്‍ മ​ര​ണ​ത്തി​ന്​ കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു. ഹൃ​ദ​യ​സ്​​തം​ഭ​ന​മാ​ണ്​ മ​ര​ണ​ത്തി​ന്​ കാ​ര​ണ​മെ​ന്ന്​ ഡോ​ക്​​ട​ര്‍​മാ​ര്‍ പ​റ​ഞ്ഞു. അ​ല്‍ ഖൂ​സ്​ എം.​എ​സ്​ എ​ന്‍​റ​ര്‍​പ്രൈ​സി​ലെ സ്​​റ്റോ​ര്‍ കീ​പ്പ​റാ​യി​രു​ന്നു. മൂ​ന്നു​ വ​ര്‍​ഷം മു​മ്ബാ​ണ്​ ദു​ബൈ​യി​ലെ​ത്തി​യ​ത്.

ക​ഴി​ഞ്ഞ​വ​ര്‍​ഷം നാ​ട്ടി​ല്‍ പോ​കാ​നി​രു​ന്ന​പ്പോ​ഴാ​ണ്​ ലോ​ക്​​ഡൗ​ണാ​യ​ത്. പി​ന്നീ​ട്​ നാ​ട്ടി​ലേ​ക്കു​ള്ള മ​ട​ക്കം നീ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു. വി​വാ​ഹം ക​ഴി​ക്ക​ണ​മെ​ന്ന ല​ക്ഷ്യം​കൂ​ടി മു​ന്‍​നി​ര്‍​ത്തി​യാ​യി​രു​ന്നു നാ​ട്ടി​ലേ​ക്ക്​ ടി​ക്ക​റ്റെ​ടു​ത്ത​ത്. മൃ​ത​ദേ​ഹം തി​ങ്ക​ളാ​ഴ്​​ച ഉ​ച്ച​ക്ക്​ 12ന് ​കോ​ഴി​ക്കോ​ട്​ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ എ​ത്തി​ക്കും. ​

Leave a Reply

Your email address will not be published. Required fields are marked *