പ്രായപൂര്‍ത്തിയാകാത്ത വി​ദ്യാ​ര്‍​ഥി​യെ ലൈം​ഗി​ക​മാ​യി ഉ​പ​ദ്ര​വി​ക്കു​ക​യും പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യും ചെയ്ത കേസ് ; മ​ധ്യ​വ​യ​സ്ക​ന്‍ അ​റ​സ്​​റ്റി​ല്‍

കൊ​ള​ത്തൂ​ര്‍: പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത വി​ദ്യാ​ര്‍​ഥി​യെ നി​ര​ന്ത​രം ലൈം​ഗി​ക​മാ​യി ഉ​പ​ദ്ര​വി​ക്കു​ക​യും, പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യും ചെ​യ്ത സംഭവത്തില്‍ മ​ധ്യ​വ​യ​സ്ക​ന്‍ അറസ്റ്റില്‍ .കു​റു​വ തോ​ട്ട​ക്ക​ര തു​ളു​വ​ത്ത് വീ​ട്ടി​ല്‍ മോ​യി​ന്‍ ​ (55)നെയാണ് കൊളത്തൂര്‍ പോലീസ് അറസ്റ്റ് ചെയ്തത് .

അതേസമയം കു​ട്ടി​യെ ശാ​രീ​രി​ക അ​സ്വ​സ്ഥ​ത​ക​ള്‍ കാ​ര​ണം സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്രവേശിപ്പിച്ചിരുന്നു .തുടര്‍ന്നുള്ള പരിശോധനയിലാണ് ര​ക്ഷി​താ​ക്ക​ള്‍ സം​ഭ​വ​മ​റി​ഞ്ഞ​ത്. ഉ​ട​ന്‍​ത​ന്നെ ഇവര്‍ പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ല്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസ് എത്തിയ ശേഷം കു​ട്ടി​യി​ല്‍​നി​ന്ന്​ വി​ശ​ദ​മാ​യ മൊഴിയെടുത്തു .സംഭവത്തില്‍ പോലീസ് അറസ്റ്റ് ചെയ്ത പ്രതിയെ പെ​രി​ന്ത​ല്‍​മ​ണ്ണ ജു​ഡീ​ഷ്യ​ല്‍ ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​ റി​മാ​ന്‍​ഡ് ചെ​യ്തു.

Leave a Reply

Your email address will not be published. Required fields are marked *