ഭാര്യ വേശ്യാവൃത്തിക്ക് വിസമ്മതിച്ചു; യുവതിയുടെ സ്വകാര്യഭാഗത്ത് മദ്യ കുപ്പി കയറ്റി ഭര്‍ത്താവ്

ഭുവനേശ്വര്‍: വേശ്യാവൃത്തി ചെയ്യാന്‍ തയ്യാറാകാത്ത ഭാര്യയെ ക്രൂരമായി പീഡിപിച്ച ഭര്‍ത്താവ് പിടിയില്‍. ഒഡീഷയിലെ ഭുവനേശ്വറില്‍ കേന്ദ്രപദ ജില്ലയില്‍ ഞെട്ടിക്കുന്ന സംഭവമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. യുവതിയുടെ സ്വകാര്യഭാഗത്ത് മദ്യകുപ്പി കയറ്റിയ ഭര്‍ത്താവ് പൊലീസ് പിടിയിലായി.

ചന്ദന്‍ ആചാര്യ എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഓട്ടോഡ്രൈവറായ ഇയാള്‍ പത്ത് വര്‍ഷം മുമ്ബാണ് വിവാഹം കഴിച്ചത്. വിവാഹത്തിന് മൂന്നാം വര്‍ഷം മുതല്‍ ഇയാള്‍ തന്നെ വേശ്യാവൃത്തിക്ക് നിര‍്ബന്ധിക്കുന്നതായി യുവതി പറയുന്നു.
കൂടുതല്‍ പണത്തിന് വേണ്ടിയാണ് ഭര്‍ത്താവിന്റെ പ്രവര്‍ത്തിയെന്നും യുവതി പറയുന്നു. ഇവര്‍ ഒന്നിച്ച്‌ താമസിക്കുന്ന വീട്ടിലേക്ക് അപരിചതരായ പുരുഷന്മാരെ കൊണ്ടുവരികയും പണം വാങ്ങി അവര്‍ക്കൊപ്പം കിടക്ക പങ്കിടാന്‍ ഭാര്യയെ നിര്‍ബന്ധിക്കുന്നതും പതിവായിരുന്നു. ഇതിനെ എതിര്‍ത്താല്‍ ക്രൂരമായ ഉപദ്രവം പതിവായിരുന്നുവെന്നും സ്ത്രീ പൊലീസിനെ അറിയിച്ചു.

തന്റെ വീട്ടില്‍ ഭര്‍ത്താവ് റാക്കറ്റ് തന്നെ നടത്തിവരികയായിരുന്നുവെന്ന് സ്ത്രീ വെളിപ്പെടുത്തി. ഒരാഴ്ച്ച മുമ്ബാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പതിവ് പോലെ പണം വാങ്ങി മറ്റൊരാളുമായി ആചാര്യ വീട്ടിലെത്തി. എന്നാല്‍ വേശ്യാവൃത്തിക്ക് ഭാര്യ വിസമ്മതിച്ചു.

തുടര്‍ന്ന് മദ്യലഹരിയിലായിരുന്ന ആചാര്യ ഭാര്യയെ ഇരുമ്ബ് വടികൊണ്ട് ക്രൂരമായി മര്‍ദിക്കുകയും മദ്യകുപ്പി സ്വകാര്യഭാഗത്ത് കയറ്റുകയുമായിരുന്നു. തുടര്‍ന്ന് യുവതി ബോധരഹിതയായി വീണു. യുവതിയേയും അഞ്ച് വയസ്സുള്ള മകളേയും ആചാര്യ മുറിയില്‍ പൂട്ടിയിടുകയും ചെയ്തു.

അടുത്ത ദിവസം യുവതിയുടെ അമ്മ എത്തിയപ്പോഴാണ് വിവരം പുറത്തറിയുന്നത്. അമ്മയോട് യുവതി നടന്ന സംഭവങ്ങള്‍ വിവരിച്ചു. ഇതോടെ പൊലീസിനെ വിവരം അറിയിച്ചു. പൊലീസെത്തിയാണ് യുവതിയേയും മകളേയും രക്ഷപ്പെടുത്തിയത്. തുടര്‍ന്ന് ആചാര്യയേയും പൊലീസ് അറസ്റ്റ് ചെയ്തു.

ഞെട്ടിക്കുന്ന മറ്റൊരു സംഭവത്തില്‍, അധ്യാപിക ലൈംഗികമായി പീഡിപ്പിച്ച വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു. ടീച്ചറുമായി ഏറെ അടുപ്പം പുലര്‍ത്തിയ വിദ്യാര്‍ഥിയെയാണ് ആരുമില്ലാതിരുന്ന സമയത്ത് ലൈംഗികമായി ചൂഷണം ചെയ്തത്. ഛത്തീസ്ഗഢിലെ ബിലാസ്പുരിലാണ് സംഭവം. നഗ്നചിത്രങ്ങളും അശ്ലീല വീഡിയോയും നിരന്തരം അധ്യാപിക വിദ്യാര്‍ഥിക്കു അയച്ചു കൊടുക്കാറുണ്ടായിരുന്നു. വിദ്യാര്‍ഥിയുമായി അടുപ്പം പുലര്‍ത്തിയ ശേഷമാണ്, ലൈംഗികമായി ചൂഷണം ചെയ്തത്. അതിനിടെ സ്കൂളിലെ മറ്റൊരു ജീവനക്കാരനുമായി അധ്യാപിക ശാരീരിക ബന്ധം പുലര്‍ത്തുന്നത് വിദ്യാര്‍ഥി നേരിട്ടു കാണാന്‍ ഇടയായി. ഇതോടെയാണ് ആത്മഹത്യ ചെയ്തത്. സോഷ്യല്‍ മീഡിയയില്‍ തല്‍സമയം എത്തിയായിരുന്നു വിദ്യാര്‍ഥിയുടെ ആത്മഹത്യ. അധ്യാപിക താനുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടെന്ന വിവരം വിദ്യാര്‍ഥി ആത്മഹത്യാ കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. ഇതേത്തുടര്‍ന്ന് അധ്യാപികയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

സംഭവത്തെ കുറിച്ച്‌ ബിലാസ്പുരിലെ ടോര്‍വ പൊലീസ് പറയുന്നത് ഇങ്ങനെ, കഴിഞ്ഞ കുറച്ചു കാലമായാണ് അധ്യാപിക 17കാരനായ വിദ്യാര്‍ഥിയോട് അടുപ്പം കാണിക്കാന്‍ തുടങ്ങിയത്. വിദ്യാര്‍ഥിയുടെ ഫോണ്‍ നമ്ബരില്‍ നിരന്തരം വിളിച്ച്‌ ലൈംഗികച്ചുവയോടെ സംസാരിക്കുന്നത് പതിവായിരുന്നു. കൂടാതെ നഗ്ന ചിത്രങ്ങളും അശ്ലീല വീഡിയോയും വിദ്യാര്‍ഥിക്ക് അയച്ചു നല്‍കി. ഓണ്‍ലൈന്‍ സ്പെഷ്യല്‍ ക്ലാസ് എന്ന പേരിലാണ് അധ്യാപിക വിദ്യാര്‍ഥിയുമായി ഫോണിലൂടെ ബന്ധം പുലര്‍ത്തിയിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *