കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് യു ഡി എഫ് സെഞ്ച്വറി അടിക്കുമെന്ന് കെ പി സി സി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രന്‍. സംസ്ഥാനത്ത് യു ഡി എഫ് തരംഗമാണ് നിലവിലുളളത്. മഞ്ചേശ്വരം മണ്ഡലത്തില്‍ ബി ജെ പിയും സി പി എമ്മും തമ്മില്‍ ധാരണ ഉണ്ടെന്നും വോട്ട് ചെയ്യാനെത്തിയ മുല്ലപ്പളളി രാമചന്ദ്രന്‍ ആരോപിച്ചു.
ജനങ്ങള്‍ക്ക് ഇടയില്‍ മാറ്റം പ്രകടമാണ്. ഇത് യു ഡി എഫിന് അനുകൂലമായ തരംഗം ഉണ്ടാക്കും. നേമത്ത് അക്കൗണ്ട് ക്ലോസ് ചെയ്യുമെന്ന് പറയുന്നവര്‍ മഞ്ചേശ്വരത്തെ കുറിച്ച് ഒന്നും പറയുന്നില്ല. മഞ്ചേശ്വരത്ത് ദുര്‍ബലനായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി ഒത്തുതീര്‍പ്പിനുളള ശ്രമമാണെന്നും മുല്ലപ്പളളി പറഞ്ഞു.
വോട്ടെടുപ്പ് ദിനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകടിപ്പിക്കുന്നത് കൃത്രിമ വിനയം ആണ്. ഇത് പി ആര്‍ ഏജന്‍സികള്‍ പഠിപ്പിച്ച് വിട്ടതാണെന്നും മുല്ലപ്പളളി പറഞ്ഞു.
