പത്തനംതിട്ട ജില്ലയില്‍ ഇന്ന് 1202 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 1202 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 10 പേര്‍ വിദേശത്ത് നിന്നും വന്നവരും, 56 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 1136 പേര്‍ സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്ബര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത 17 പേരുണ്ട്.

ജില്ലയില്‍ ഇതുവരെ ആകെ 73389 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 66639 പേര്‍ സമ്ബര്‍ക്കം മൂലംരോഗം സ്ഥിരീകരിച്ചവരാണ്. ഇന്ന് ജില്ലയില്‍ കോവിഡ്-19 ബാധിതരായ ആറു പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു. 1) കവിയൂര്‍ സ്വദേശി (95) 27.04.2021ന് സ്വവസതിയില്‍ വച്ച്‌ ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു. തുടര്‍ന്ന് നടത്തിയ പ്രാഥമിക സ്രവ പരിശോധനയില്‍ രോഗബാധ സ്ഥിരീകരിച്ചു. 2) 21.04.2021ന് രോഗബാധ സ്ഥിരീകരിച്ച ആറന്മുള സ്വദേശി (68) 27.04.2021ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വച്ച്‌ ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു. 3) 24.04.2021ന് രോഗബാധ സ്ഥിരീകരിച്ച റാന്നി പഴവങ്ങാടി സ്വദേശി (68) 27.04.2021ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വച്ച്‌ ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു. 4) 16.04.2021ന് രോഗബാധ സ്ഥിരീകരിച്ച കുന്നന്താനം സ്വദേശി (53) 24.04.2021ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വച്ച്‌ ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു. 5) 25.04.2021ന് രോഗബാധ സ്ഥിരീകരിച്ച പന്തളം സ്വദേശി (62) 28.04.2021ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ വച്ച്‌ ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു. 6) ഇരവിപേരൂര്‍ സ്വദേശി (70) 27.04.2021ന് സ്വവസതിയില്‍ വച്ച്‌ ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു. തുടര്‍ന്ന് നടത്തിയ പ്രാഥമിക സ്രവ പരിശോധനയില്‍ രോഗബാധ സ്ഥിരീകരിച്ചു.

ജില്ലയില്‍ ഇന്ന് 613 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 64107 ആണ്. പത്തനംതിട്ട ജില്ലക്കാരായ 9070 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 8779 പേര്‍ ജില്ലയിലും, 291 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ജില്ലയില്‍ 15108 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 2133 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 3684 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 81 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 85 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 20925 പേര്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.20 ശതമാനമാണ്. ജില്ലയുടെ ഇതുവരെയുളള ആകെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 8.71 ശതമാനമാണ്.

Leave a Reply

Your email address will not be published. Required fields are marked *