‘യുഡിഎഫ് പ്രവര്‍ത്തകര്‍ക്ക് ഉണ്ടായ വിഷമത്തില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു’: ഫിറോസ് കുന്നംപറമ്ബില്‍

മലപ്പുറം: താന്‍ യുഡിഎഫിനെ ഒരിക്കലും തള്ളിപറഞ്ഞിട്ടില്ലെന്ന് തവനൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച ഫിറോസ് കുന്നംപറമ്ബില്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഫിറോസിന്റെ പ്രതികരണം.ചില ചാനലുകള്‍ക്ക് നല്‍കിയ അഭിമുഖം അവര്‍ക്ക് താത്പര്യമുള്ള രീതിയില്‍ പ്രചരിപ്പിക്കുകയാണ്. കേരളത്തിലെ എല്‍ ഡി എഫ് വിജയം കിറ്റും പെന്‍ഷനും നല്‍കിയത് കൊണ്ടാണ് എന്നാണ് രാഷ്ട്രീയത്തില്‍ വലിയ പരിചയം ഇല്ലാത്ത ഒരാള്‍ എന്ന നിലക്ക് ഞാന്‍ വിലയിരുത്തിയത്. തവനൂരിലെ ജനങ്ങള്‍ക്ക് ഞാന്‍ നല്‍കിയ ഒരു വാക്കുണ്ട്. വിജയിച്ചാലും പരാജയപ്പെട്ടാലും നിങ്ങളില്‍ ഒരാളായി ഞാന്‍ ഉണ്ടാകും എന്ന്- അത് ഞാന്‍ ഉറപ്പ് നല്‍കുന്നു.- ഫിറോസ് ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

“തവനൂരിലെ ജനങള്‍ക്ക് ഞാന്‍ നല്‍കിയ ഒരു വാക്കുണ്ട് വിജയിച്ചാലും പരാജയപ്പെട്ടാലും നിങ്ങളില്‍ ഒരാളായി ഞാന്‍ ഉണ്ടാകും എന്ന് അത് ഞാന്‍ ഉറപ്പ് നല്‍കുന്നു…. തവനൂര്‍ എന്നത് നമുക്ക് ഒരു ബാലികേറാമലയൊന്നും അല്ല.. പൊതുപ്രവര്‍ത്തനവും സാമൂഹ്യപ്രവര്‍ത്തനവും നടത്താന്‍ നമുക്ക് ആര്‍ക്കും MLA ആകണം എന്നൊന്നും ഇല്ല.. എന്റെ അറിവില്ലായ്മ മൂലവും രാഷ്ട്രീയ രംഗത്ത് ഒരു തുടക്കകാരന്‍ എന്ന നിലയിലും ഞാന്‍ നല്‍കിയ ഇന്റര്‍വ്യൂ വലിയ രൂപത്തില്‍ യുഡിഫ് പ്രവര്‍ത്തകര്‍ക്ക് ഉണ്ടായ വിഷമത്തില്‍ ഞാന്‍ നിങ്ങളോട് ക്ഷമ ചോദിക്കുന്നു”- ഫിറോസ് കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപത്തില്‍

പ്രിയപ്പെട്ട യുഡിഫ് പ്രവര്‍ത്തകരെ……

ഞാന്‍ ഏഷ്യാനെറ്റ്‌, 24ന്യൂസ്‌ എന്നിവക്ക് നല്‍കിയ 15മിനുട്ട് ഇന്റര്‍വ്യൂ സ്വന്തം താല്പര്യപ്രകാരം അവര്‍ക്ക്‌ ഇഷ്ടപെട്ട 30 സെക്കന്റ് വീഡിയോ ആക്കി വലിയ രൂപത്തില്‍ പ്രചരണം നടത്തുന്നുണ്ട്…..

ഈ തിരഞ്ഞെടുപ്പില്‍ തവനുരിലെ യുഡിഫ് പ്രവര്‍ത്തകര്‍ നല്‍കിയ പിന്തുണയില്‍ ആണ് 20ദിവസത്തോളം എനിക്ക് പ്രചരണം നടത്താനായത്….

ഞാന്‍ മത്സരിച്ചത് ഇന്ദിര ഗാന്ധിയും രാജീവ് ഗാന്ധിയും സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ഉള്‍പ്പെടെ മഹാരഥന്മാര്‍ മത്സരിച്ച കൈപ്പത്തി ചിഹ്നത്തില്‍ ആണ്….

ഇന്ത്യയിലെ ഏറ്റവും വലിയ മതേതര പ്രസ്ഥാനമായ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്‌ ആണ് ഒന്നുമല്ലാത്ത എനിക്ക് തവനുരില്‍ മത്സരിക്കാന്‍ സീറ്റ്‌ നല്‍കിയത്… കോണ്‍ഗ്രസ്‌ മുസ്ലിം ലീഗ് പ്രവര്‍ത്തകരും നേതാക്കളും എനിക്ക് താങ്ങും തണലുമായി നിന്നു. പലപ്പോഴും വീണു പോകുമെന്ന് കരുതുമ്ബോഴും എനിക്ക് താങ്ങായി തണലായി അവര്‍ ഉണ്ടായിരുന്നു…

കേരളത്തിലെ എല്‍ ഡി എഫ് വിജയം രാഷ്ട്രീയത്തില്‍ വലിയ പരിചയം ഇല്ലാത്ത ഒരാള്‍ എന്ന നിലക്ക് ഞാന്‍ വിലയിരുത്തിയത് കിറ്റും പെന്‍ഷനും നല്‍കിയത് കൊണ്ടാണ് എന്നാണ് തവനുരിലെ ജനങള്‍ക്ക് ഞാന്‍ നല്‍കിയ ഒരു വാക്കുണ്ട് വിജയിച്ചാലും പരാജയപ്പെട്ടാലും നിങ്ങളില്‍ ഒരാളായി ഞാന്‍ ഉണ്ടാകും എന്ന് അത് ഞാന്‍ ഉറപ്പ് നല്‍കുന്നു…. തവനൂര്‍ എന്നത് നമുക്ക് ഒരു ബാലികേറാമലയൊന്നും അല്ല.. പൊതുപ്രവര്‍ത്തനവും സാമൂഹ്യപ്രവര്‍ത്തനവും നടത്താന്‍ നമുക്ക് ആര്‍ക്കും MLA ആകണം എന്നൊന്നും ഇല്ല..
എന്റെ അറിവില്ലായ്മ മൂലവും രാഷ്ട്രീയ രംഗത്ത് ഒരു തുടക്കകാരന്‍ എന്ന നിലയിലും ഞാന്‍ നല്‍കിയ ഇന്റര്‍വ്യൂ വലിയ രൂപത്തില്‍ യുഡിഫ് പ്രവര്‍ത്തകര്‍ക്ക് ഉണ്ടായ വിഷമത്തില്‍ ഞാന്‍ നിങ്ങളോട് ക്ഷമ ചോദിക്കുന്നു

എന്ന്, ഫിറോസ് കുന്നംപറമ്ബില്‍

Leave a Reply

Your email address will not be published. Required fields are marked *