കാമുകിയെ കൊന്ന് കുഴിച്ചുമൂടിയ ശേഷം കാമുകന്‍ ആത്മഹത്യ ചെയ്തു

മധുര: കാമുകിയെ കൊന്ന് കുഴിച്ചുമൂടിയ ശേഷം കാമുകന്‍ ആത്മഹത്യ ചെയ്തു. മധുരയില്‍ താമസിക്കുന്ന ഹരികൃഷ്ണനാണ്(40) കാമുകി ചിത്രാദേവി(36)യെ കൊലപ്പെടുത്തിയതായി ആത്മഹത്യാക്കുറിപ്പില്‍ വെളിപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ഒരു മാസത്തോളമായി ചിത്രാദേവിയെ കാണാനില്ലായിരുന്നു.

ഇന്നലെ രാവിലെയാണ് ഹരികൃഷ്ണനെ മധുരയിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് വീട്ടില്‍ നടത്തിയ പരിശോധനയില്‍ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി. ഇതിലാണ് ചിത്രാദേവിയെ താന്‍ കൊലപ്പെടുത്തിയതാണെന്ന് ഹരികൃഷ്ണന്‍ വെളിപ്പെടുത്തിയത്. മൃതദേഹം വീട്ടിലെ കുളിമുറിയില്‍ കുഴിച്ചിട്ടതായും കുറ്റം ഏറ്റെടുക്കാനും ശിക്ഷ ഏറ്റുവാങ്ങാനുമുള്ള കെല്‍പ്പില്ലാത്തതിനാലാണ് ആത്മഹത്യ ചെയ്യുന്നതെന്നും ആത്മഹത്യക്കുറിപ്പിലുണ്ട്.

ഏപ്രില്‍ 2 മുതലാണ് ചിത്രാദേവിയെ കാണാതായത്. തുടര്‍ന്ന് ഏപ്രില്‍ 5ന് ചിത്രാദേവിയുടെ പിതാവ് പോലിസില്‍ പരാതി നല്‍കുകയായിരുന്നു. ഹരികൃഷ്ണനും ചിത്രാദേവിയും തമ്മില്‍ അടുപ്പത്തിലായിരുന്നു. ഇതോടെ ചിത്രാദേവിയുടെ തിരോധാനത്തില്‍ പോലീസ് ഹരികൃഷ്ണനിലേക്ക് അന്വേഷണം വ്യാപിപ്പിച്ചതിനിടെയാണ് ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *