മു​ഖ്യ​മ​ന്ത്രി​ക്ക് പൊ​ന്നി​ന്‍​കു​ടം ത​ക​ര്‍ന്നുപോയതി​ന്‍റെ സ​ങ്ക​ടം; സ്വ​രാ​ജി​നെ കു​ത്തി ബാ​ബു

പൊ​ന്നി​ന്‍​കു​ടം ത​ക​ര്‍​ന്നു​പോ​യ​തി​ന്‍റെ സ​ങ്ക​ട​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ അ​നാ​വ​ശ്യം വി​ളി​ച്ചു​പ​റ​യു​ക​യാ​ണെ​ന്ന് നി​യു​ക്ത എം​എ​ല്‍​എ കെ. ​ബാ​ബു. തൃ​പ്പൂ​ണി​ത്തു​റ​യി​ല്‍ ബി​ജെ​പി വോ​ട്ടു​വാ​ങ്ങി​യാ​ണ് ജ​യി​ച്ച​തെ​ന്ന മു​ഖ്യ​മ​ന്ത്രി​യു​ടെ ആ​രോ​പ​ണ​ത്തോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

മു​ഖ്യ​മ​ന്ത്രി​യു​ടെ ആ​ക്ഷേ​പം അ​സം​ബ​ന്ധ​മാ​ണ്. മ​ണ്ഡ​ല​ത്തി​ലെ വോ​ട്ട​ര്‍​മാ​രെ അ​പ​മാ​നി​ക്കു​ന്ന​തി​ന് തു​ല്യ​മാ​ണി​ത്. പി​ണ​റാ​യി​യു​ടെ പൊ​ന്നി​ന്‍​കു​ടം ത​ക​ര്‍​ന്നു​പോ​യ​തി​ന്‍റെ സ​ങ്ക​ടം കൊ​ണ്ടാ​ണ് അ​നാ​വ​ശ്യം വി​ളി​ച്ചു​പ​റ​യു​ന്ന​തെ​ന്നും ബാ​ബു പ​റ​ഞ്ഞു. സ്വ​ന്തം സ്ഥാ​നാ​ര്‍​ഥി​യു​ടെ പ്ര​വ​ര്‍​ത്ത​ന ശൈ​ലി​യും, ഹൈ​ന്ദ​വ സ​മൂ​ഹ​ത്തെ അ​ദ്ദേ​ഹം വേ​ദ​നി​പ്പി​ച്ച​തു​മൊ​ക്കെ തി​ര​ഞ്ഞെ​ടു​പ്പ് ഫ​ല​ത്തെ സ്വാ​ധീ​നി​ച്ചി​ട്ടു​ണ്ടോ എ​ന്ന് സി​പി​എം പ​രി​ശോ​ധി​ക്കു​ന്ന​ത് ന​ന്നാ​യി​രി​ക്കും. കോ​ണ്‍​ഗ്ര​സും ഐ​ക്യ​മു​ന്ന​ണി​യും പൊ​രു​തി നേ​ടി​യ വി​ജ​യ​ത്തെ പി​ണ​റാ​യി വി​ജ​യ​ന്‍ എ​ത്ര ത​ന്നെ ഇ​ക​ഴ്ത്തി​യാ​ലും തൃ​പ്പൂ​ണി​ത്തു​റ​യി​ലെ വോ​ട്ട​ര്‍​മാ​ര്‍ അ​ത് പു​ച്ഛി​ച്ചു ത​ള്ളു​മെ​ന്നും ബാ​ബു കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Leave a Reply

Your email address will not be published. Required fields are marked *