നിയമസഭ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് പിന്നാലെ കെ.പി.സി.സി പ്രസിഡന്റ മുല്ലപ്പള്ളി രാമചന്ദ്രന് രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോട് ഡിസിസിക്ക് മുന്പില് പ്രതിഷേധം ശക്തം .കോഴിക്കോട് സൗത്ത് മണ്ഡലം ഭാരവാഹികളായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.
അതേസമയം , തെരഞ്ഞെടുപ്പിലെ തോല്‍വിയെ തുടര്‍ന്ന് കെ.പി.സി.സി ആസ്ഥാനത്തിന് മുന്നില്‍ പ്രതിഷേധം രൂക്ഷമാകുകയാണ്. ബാനര്‍ ഉയര്‍ത്തി യൂത്ത് കോണ്‍ഗ്രസ് പ്രവത്തകരാണ് പ്രതിഷേധിച്ചത് .’മുല്ലപ്പള്ളിയെ പ്രസിഡന്റാക്കി കോണ്‍ഗ്രസിനെ അനുഗ്രഹിച്ച ആന്റണിക്കും വേണുഗോപാലിനും നന്ദി’ എന്ന പ്രതിഷേധ വാക്യങ്ങളാണ് ബാനറിലുള്ളത് .
