പ്രാദേശിക നിയന്ത്രണങ്ങള്‍ ഫലപ്രദമല്ലെന്ന് തെളിഞ്ഞെന്ന് തോമസ് ഐസക്

പ്രാദേശിക നിയന്ത്രണങ്ങള്‍ ഫലപ്രദമല്ലെന്ന് തെളിഞ്ഞെന്ന് മുന്‍ധനമന്ത്രി തോമസ് ഐസക്.കേരളം കോവിഡില്‍ പുലര്‍ത്തിയിരുന്ന മികവ് നഷ്ടപ്പെടുത്താതിരിക്കാനാണ് ഈ ലോക്ഡൗണെന്ന് ഐസക് പറഞ്ഞു.സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറക്കിയാല്‍ പിടിച്ചെടുക്കും. ട്രയിന്‍ സര്‍വീസ് നിര്‍ത്തണോയെന്ന് വൈകിട്ട് തീരുമാനിക്കും. സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം തീരുമാനമെന്ന് ദക്ഷിണ റയില്‍വേ.

സംസ്ഥാനം സമ്ബൂര്‍ണ ലോക്ഡൗണിലേക്ക്. മറ്റന്നാള്‍ മുതല്‍ 16 വരെ സംസ്ഥാനം അടച്ചിടും. കോവിഡ് രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തിലാണ് തീരുമാനം. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ പ്രവര്‍ത്തിക്കും. ആശുപത്രി സേവനങ്ങള്‍ക്കും തടസം വരില്ല. പാചകവാതക വിതരണവും ചരക്ക് നീക്കവുമടക്കം സുഗമമായി നടക്കും.

Leave a Reply

Your email address will not be published. Required fields are marked *