7 വയസ്സുകാരി ഓട്ടോഡ്രൈവറെ കാണുമ്ബൊള്‍ പേടിക്കുന്നു: പുറത്തറിഞ്ഞത് കൊടും പീഡനകഥ, യുവാവ് അറസ്റ്റില്‍

ഇടുക്കി: മരിയാപുരത്ത് 7 വയസ്സുകാരിയായ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. മരിയാപുരം കുതിരകല്ല് സ്വദേശിയും, തടിയമ്ബാടിലെ ഓട്ടോ ഡ്രൈവറുമായ വിമല്‍.പി.മോഹനനെയാണ് ഇടുക്കി പൊലീസ് പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്. പ്രതിയെ കാണുമ്ബോള്‍ പേടിയാണന്ന് പെണ്‍കുട്ടി മാതാപിതാക്കളോട് പറഞ്ഞതിനെ തുടര്‍ന്നാണ് വിവരം പുറത്തറിഞ്ഞത്.

പീഡനത്തിന് ഇരയായ പെണ്‍കുട്ടി പ്രതിയുടെ ഓട്ടോറിക്ഷയിലാണ് സ്കൂളില്‍ പോയിരുന്നത്. യാത്രയ്ക്കിടയില്‍ പ്രതി കുട്ടിയോട് അശ്ലീല സംഭാഷണം നടത്തുന്നത് പതിവായിരുന്നു. കോവിഡിനെ തുടര്‍ന്ന് സ്കൂള്‍ അടച്ചതോടെ വിമല്‍ പതിവായി കുട്ടിയുടെ വീട്ടിലെത്തിയിരുന്നു.

ഇതിനിടെ മാതാപിതാക്കള്‍ ഇല്ലാത്ത സമയത്ത് കുട്ടിയെ നാലോളം തവണ പീഢനത്തിനിരയാക്കി എന്നാണ് കണ്ടെത്തല്‍. ചൈല്‍ഡ് ലൈന്‍ മുഖേന ലഭിച്ച പരാതിയുടെ അടിസ്ഥാത്തിലാണ് പൊലീസ് പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *