മാഡ്രിഡ്: അമ്മയെ കൊലപ്പെടുത്തിയ ശേഷം കഷ്ണങ്ങളായി വെട്ടിനുറുക്കി പാചകം ചെയ്ത് ഭക്ഷിച്ച 28കാരന് ശിക്ഷ വിധിച്ച് കോടതി. മാഡ്രിഡിലെ വെന്‍റാസ് പ്രദേശത്ത് 2019ലാണ് കേസിനാസ്പദമായ സംഭവം.
28കാരനായ ആല്‍ബര്‍ട്ടോ സന്‍ചസ് ഗോമസാണ് കേസില്‍ കുറ്റക്കാരന്‍. തൊഴില്‍ രഹിതനാണ് ആല്‍ബര്‍ട്ടോ. മാതാവ് 68കാരിയായ മരിയ സോലെഡാഡ് ഗോമസും ആല്‍ബര്‍ട്ടോയും ഒരു വീട്ടിലായിരുന്നു താമസം.
ഇരുവരും തമ്മിലുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് മരിയയെ ആല്‍ബര്‍ട്ടോ കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് മൃതദേഹം ആയിരത്തോളം കഷ്ണങ്ങളാക്കി റഫ്രിജറേറ്ററില്‍ സൂക്ഷിച്ചു. തുടര്‍ന്ന് ദിവസങ്ങളോളം ആല്‍ബര്‍ട്ടോയും വളര്‍ത്തുനായയും മൃതദേഹം ഭക്ഷിക്കുകയായിരുന്നു.
ഒരു മാസത്തോളമായി മരിയയെ കാണാതായതോടെ സുഹൃത്ത് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതോടെ സംശയമുന ആല്‍ബര്‍ട്ടോയിലേക്ക് നീണ്ടു. തുടര്‍ന്ന് ഇരുവരും താമസിച്ചിരുന്ന വീട്ടില്‍ നടത്തിയ പരിശോധനയിലാണ് ഞെട്ടിക്കുന്ന വിവരം പുറത്തുവരുന്നത്.
ആല്‍ബര്‍ട്ടോയോട് മാതാവിനെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ യാതൊരു ഭാവവൃത്യാസവുമില്ലാതെ െകാലപ്പെടുത്തിയെന്ന് സമ്മതിച്ചതായി െപാലീസ് പറഞ്ഞു. മരിയയുടെ തല, കൈകള്‍, ഹൃദയം തുടങ്ങിയവ കിടപ്പുമുറിയില്‍നിന്ന് കണ്ടെടുത്തു. മാംസം കഷ്ണങ്ങളാക്കി റഫ്രിജറേറ്റില്‍ സൂക്ഷിച്ച നിലയിലായിരുന്നു. അസ്ഥികള്‍ വീടിന്‍റെ വിവിധ അലമാരകളില്‍നിന്ന് കണ്ടെടുത്തു. മരപ്പണിക്കാര്‍ ഉപയോഗിക്കുന്ന ആയുധവും രണ്ടു അടുക്കള കത്തിയും ഉപയോഗിച്ചാണ് മരിയയുടെ മൃതേദഹം വെട്ടിനുറുക്കിയതെന്ന് പൊലീസ് കണ്ടെത്തി.
തുടര്‍ന്ന് 2019 ഫെബ്രുവരി 21ന് ആല്‍ബര്‍ട്ടോയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇൗ വര്‍ഷം നടന്ന രണ്ടാഴ്ചത്തെ വിചാരണക്ക് ശേഷം ബുധനാഴ്ച ആല്ബര്േട്ടാ കുറ്റക്കാരനാണെന്ന് കോടതി സ്ഥിരീകരിക്കുകയും ശിക്ഷ വിധിക്കുകയുമായിരുന്നു. ആല്‍ബര്‍ട്ടോക്ക് മാനസിക അസ്വാസ്ഥ്യങ്ങളുണ്ടെന്നും മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായും കോടതി കണ്ടെത്തി.
