ജപാനില്‍ നാശം വിതയ്ക്കാന്‍ ലുപിത് ചുഴലിക്കാറ്റെത്തുന്നു! 3 ലക്ഷത്തോളം ജനങ്ങളെ ഒഴിപ്പിക്കുന്നു

ടോകിയോ: ലുപിത് ചുഴലിക്കാറ്റിന് മുന്നോടിയായി 3,00,200 ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേയ്ക്ക് മാറ്റാന്‍ ഉത്തരവിട്ട് ജപാന്‍. ഹിരോഷിമ, ഷിമനെ, എഹിമെ എന്നിവിടങ്ങളില്‍ നിന്നുമാണ് ജനങ്ങളെ ഒഴിപ്പിക്കേണ്ടത്. ചുഴലിക്കാറ്റ് ഭീതിയില്‍ ജപാന്‍ എയര്‍ലൈന്‍ 63 വിമാനങ്ങള്‍ റദ്ദാക്കി. എന്‍ എച്ച്‌ കെയാണ് ഇക്കാര്യം റിപോര്‍ട് ചെയ്തത്.

ലൂപിതിന്റെ കേന്ദ്ര അന്തരീക്ഷമര്‍ദ്ദം 985 ഹെക്ടൊപാസ്കലാണ്. സെക്കന്‍്റില്‍ 23 മീറ്റര്‍ വേഗതയിലാണ് കാറ്റ് വീശുക. അതേസമയം കാറ്റിന്‍്റെ ഉയര്‍ന്ന പ്രഹരശേഷി സെക്കന്‍്റില്‍ 35 മീറ്ററാണ്.

ശക്തമായ കാറ്റും കൂറ്റന്‍ തിരമാലകളും ഉണ്ടാകുമെന്ന് വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ലുപിത് വ്യാഴാഴ്ചയോടെ ചൈനയുടെ തീരപ്രദേശങ്ങളില്‍ എത്തുമെന്നാണ് റിപോര്‍ട്. തീരപ്രദേശങ്ങളില്‍ സുരക്ഷ മുന്‍ കരുതലുകള്‍ സ്വീകരിച്ചുവരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *