മലപ്പുറം | ആരോടും വ്യക്തി വിരോധമില്ലെന്നും പാര്‍ട്ടിയാണ് മുഖ്യമെന്നും മുസ്ലിം യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് സയ്യിദ് മുഈനലി തങ്ങള്‍. പാര്‍ട്ടി ശക്തിപ്പെടുത്താന്‍ ഒരുമയോടെ പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. കോഴിക്കോട് ലീഗ് ഹൗസില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ ആഞ്ഞടിച്ചത് വിവാദമായതിന് ശേഷം ആദ്യമായാണ് മുഈനലി തങ്ങള്‍ പ്രതികരിക്കുന്നത്.
കലക്കു വെള്ളത്തില്‍ മീന്‍ പിടിക്കുന്നവരെ പ്രോത്സാഹിപ്പിക്കാനില്ലെന്നും പ്രഥമ പരിഗണന പിതാവിന്‍്റെ ആരോഗ്യ പരിപാലനത്തിനാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
